കോട്ടയം: കോവിഡും ലോക്ഡൗണും തീർന്ന് വിഷുവിപണി പ്രതീക്ഷിച്ചിരുന്ന വസ്ത്രവ്യാപാരികൾക്ക് കിട്ടിയ ഇരുട്ടടി ആയിരുന്നു കോവിഡിെൻറ രണ്ടാംവരവ്. കഴിഞ്ഞ മാർച്ച് മുതൽ തുടങ്ങിയ പ്രതിസന്ധിയാണ് വ്യാപാരികൾക്ക്. വിഷു, റമദാൻ വിപണിയിൽ ആ നഷ്ടം തീർക്കാമെന്നായിരുന്നു കട ഉടമകളുടെ കണക്കുകൂട്ടൽ. അതിനായി വസ്ത്രങ്ങൾ ഇറക്കുകയും ചെയ്തു. എന്നാൽ, എല്ലാം തകിടംമറിച്ച് കോവിഡിെൻറ രണ്ടാംതരംഗമെത്തി. ഒമ്പതുദിവസം ആളും അനക്കവും ഇല്ലാതെ അടച്ചിടുന്നതോടെ പട്ടുസാരികൾപോലുള്ള തുണിത്തരങ്ങൾ കേടുവരും.
ഫാഷനും ട്രെൻഡും മാറിക്കഴിഞ്ഞാൽ ആർക്കും വേണ്ടെന്ന പ്രശ്നമുണ്ട് റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക്. സ്കൂൾ തുറക്കാൻ സാധ്യതയില്ലെന്ന് കണ്ട് ഭൂരിഭാഗം പേരും യൂനിഫോം എടുത്തിരുന്നില്ല. കടകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് വേതനം കൊടുക്കാൻ കഴിയുന്നില്ല. വായ്പ തിരിച്ചടവ് മുടങ്ങി.
നോര്‍ത്ത് ഇന്ത്യന്‍ കമ്പനികളില്‍നിന്ന് ഫാക്ടറികളില്നിന്നുമാണ് ഭൂരിപക്ഷം വ്യാപാര സ്ഥാപനങ്ങളും വസ്ത്രങ്ങൾ എടുക്കുന്നത്. വില്പനാനന്തരമായിരിക്കും അതിെൻറ വിലനല്കുന്നത്. ഈസ്റ്റർ വന്നതോടെ വിപണി പഴയരീതിയിലായി തുടങ്ങിയിരുന്നു.
കോവിഡ് രോഗികളുടെ എണ്ണം കുറയുകയും ചെയ്തതോടെ എല്ലാം പഴയപടി ആെയന്നു കരുതിയപ്പോഴാണ് തെരെഞ്ഞടുപ്പിെനതുടർന്ന് രോഗം കുതിച്ചുകയറിയത്. അതേസമയം, തങ്ങൾക്ക് നഷ്ടമുണ്ടെങ്കിലും ലോക്ഡൗണിനെ സ്വാഗതം ചെയ്യുകയാണെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല പ്രസിഡൻറ് ജോർജ് കൂടല്ലി പറഞ്ഞു.
വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടവരാണ് തങ്ങൾ. എന്നാൽ, കോവിഡിെൻറ രണ്ടാംവരവിലും നിയന്ത്രണമില്ലാതെ ജനം പുറത്തിറങ്ങുന്നതുകണ്ടതോടെ ലോക്ഡൗൺ വേണമെന്നുതന്നെ തങ്ങൾ അഭിപ്രായപ്പെടുകയായിരുന്നുവെന്നും പ്രസിഡൻറ് പറഞ്ഞു.
രണ്ടാം ലോക്ഡൗൺ ഇരട്ടപ്രഹരം
ഈരാറ്റുപേട്ട: സ്കൂൾ സീസൺ നഷ്ടപ്പെട്ടതിന് പുറമേ പെരുന്നാൾ കച്ചവടം കൂടി ഇല്ലാതായതോടെ തുണി വ്യാപാരികൾക്ക് നഷ്ടത്തിെൻറ കണക്ക് മാത്രം. ഓഫ് സീസണുകളിലെ നഷ്ടം നികത്തിക്കൊണ്ടിരിക്കുന്നത് പ്രത്യേക സീസണുകളിൽ ലഭിക്കുന്ന കച്ചവടം കൊണ്ടാണ്. വ്യാപകമായത് 2020 മാർച്ച് 24നാണ് അന്ന് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ആ വർഷം ഏപ്രിൽ, മേയ് മാസങ്ങളിലെ സ്കൂൾ സീസൺ നഷ്ടപ്പെട്ടു. അന്ന് സ്റ്റോക്ക് ചെയ്ത ലക്ഷങ്ങളുടെ തുണികൾ സ്കൂളുകൾ തുറക്കാതെ വന്നതോടെ ഇരുന്നുപോയി.
ഡിസംബറോടെ സ്ഥിതി ഗതികൾ ശാന്തമായതിനെ തുടർന്ന് വ്യാപാര മേഖലകൾ സജീവമായി. പെരുന്നാൾ മുന്നിൽ കണ്ട് ലക്ഷങ്ങളുടെ തുണിത്തരങ്ങൾ വരുത്തി കാത്തിരിക്കുമ്പോഴാണ് ഇടിത്തീ പോലെ രണ്ടാം ലോക്ഡൗൺ പ്രഖാപിച്ചതെന്ന് 60 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന പൊന്തനാൽ ടെക്സ്റ്റൈൽസ് ഉടമയും മുൻ വ്യാപാരി വ്യവസായി പ്രസിഡൻറുമായിരുന്ന മൻസൂർ പൊന്തനാൽ പറഞ്ഞു.
ഇതു വല്ലാത്ത പ്രതിസന്ധി
മുണ്ടക്കയം: കോവിഡും ലോക്ഡൗണും മൂലം വസ്ത്ര വ്യാപാര മേഖല വലിയ പ്രതിസന്ധിയിലാണ്. ഈ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ദിവസവേതനത്തിന് ജോലി ചെയ്തു വന്നിരുന്ന തൊഴിലാളികൾ വരുമാനം നിലച്ചതോടെ പട്ടിണിയിലായി. അവരെ സഹായിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഉടമകൾ. അവശ്യവസ്തുക്കളുടെ മറവിൽ ചെറുതും വലുതുമായ നിരവധി വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുമ്പോൾ വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ ആഴ്ചകളായി മുണ്ടക്കയത്ത് അടഞ്ഞുകിടക്കുകയാണ്.
ആഴ്ചയിൽ രണ്ടുദിവസമെങ്കിലും തുണിക്കടകൾ തുറക്കാൻ സർക്കാർ അനുമതി നൽകണം. പെരുന്നാൾ കച്ചവടം പ്രതീക്ഷിച്ച് ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ വാങ്ങിയത് കെട്ടിക്കിടക്കുകയാണ്. മിക്ക കമ്പനികളും ചെക്കിെൻറയും മറ്റ് ഈടുകളുടെയും പേരിൽ തന്ന സാധനങ്ങളുടെ പണം ആവശ്യപ്പെട്ടുത്തുടങ്ങി.
ഇതു കൊടുക്കാനാവാതെ വ്യാപാരികളും ബുദ്ധിമുട്ടുന്നു. പലവ്യഞ്ജന കടകൾ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാക്കിയും മറ്റു സ്ഥാപനങ്ങൾ ബാക്കി ദിവസങ്ങളിലും തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് മുണ്ടക്കയത്തെ വസ്ത്രവ്യാപാരി കെ.പി. റിയാസ് പറഞ്ഞു.
സർക്കാറുകൾ ഇടപെടണം
ചങ്ങനാശ്ശേരി: ഓവര്‍ ഡ്രാഫ്റ്റ്, മറ്റ് ബാങ്ക് ലോണുകള്‍, മാസം അടഞ്ഞുപോവുന്ന ഇ.എം.ഐകള്‍ എല്ലാത്തിനെയും വലിയനിലയില്‍ ബാധിച്ചിട്ടുണ്ട്. ആഹാരം, മരുന്ന് എന്നിവ കഴിഞ്ഞാല്‍ അവശ്യസാധനങ്ങളുടെ പട്ടികയില്‍ മൂന്നാമത് വരുന്നത് വസ്ത്രമാണ്. വാഹനങ്ങളുടേതടക്കം എല്ലാ ലോണുകളും മുടങ്ങിക്കിടക്കുകയാണ്. ഗവ. അടിയന്തരമായി ഇടപെടേണ്ടതുണ്ട്.
വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചിടുമ്പോഴും വാടക കൊടുക്കേണ്ടിവരുന്നു. സമ്പന്നരായിരിക്കുന്നവര് മാനുഷിക പരിഗണന വാടകക്കാരോട് കാണിക്കണം. ഈ പ്രതിസന്ധിയെ മറികടക്കാന്‍ വ്യാപാരികള്‍ക്ക് കൈത്താങ്ങായി സംസ്ഥാന കേന്ദ്രസര്‍ക്കാറുകളുടെ വലിയ ഇടപെടല്‍ അനിവാര്യമാണ്.
ബാങ്ക് തിരിച്ചടവുകള്‍ക്ക് മുമ്പ് നല്കിയ മോറട്ടോറിയത്തില്‍ വന്‍ പലിശ തിരിച്ചടക്കേണ്ടിവന്നു. ഇനി പലിശരഹിത മോറട്ടോറിയം അനുവദിക്കണം. വസ്ത്രവ്യാപാര മേഖലയെയും ആവശ്യമേഖലയായി പരിഗണിച്ച് രണ്ടുദിവസം കൂടുമ്പോഴെങ്കിലും തുറക്കുന്നിന് അനുവദിക്കുന്നതിലൂടെ ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കണം. 15 ദിവസം അടച്ചിടേണ്ടിവന്നാല്‍ മൂന്നുമാസത്തോളമെടുത്താലെ ഈ പ്രതിസന്ധിയില്നിന്ന്കരകയറാന് കഴിയൂ. ജീവനക്കാരുടെ ശമ്പളം, കറൻറ് ചാര്‍ജ്, വാടക തുടങ്ങി വലിയൊരു തുകയാണ് ബാധ്യതയായി വരുന്നത്. ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാറിെൻറ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് ചങ്ങനാശ്ശേരിയിലെ വസ്ത്രവ്യാപാരി എം.ആര്. മഹേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.