കോവിഡ് സാമഗ്രികള്‍ക്ക് അമിത വില; 38 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

കോട്ടയം: കോവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കിയതിനും വില രേഖപ്പെടുത്താതെ വിറ്റതിനും കോട്ടയം ജില്ലയില്‍ 38 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. പി.പി.ഇ.കിറ്റ്, പള്‍സ് ഓക്സീമീറ്റര്‍, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയവയാണ് വില കൂട്ടി വിറ്റത്.

ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ ലൈസന്‍സില്ലാതെ ബി.പി.അപ്പാരറ്റസ്, ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍ തുടങ്ങിയവ വില്‍പ്പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.

അതേസമയം, കോട്ടയം ജില്ലയില്‍ 577 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 576 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 3769 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 15.30 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 265 പുരുഷന്‍മാരും 244 സ്ത്രീകളും 68 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1635 പേര്‍ രോഗമുക്തരായി. 8294 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 180369 പേര്‍ കോവിഡ് ബാധിതരായി. 171050 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 39790 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Tags:    
News Summary - covid kottayam Case against 38 institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.