കോട്ടയം: വയനാട് ദുരന്തബാധിരുടെ അതിജീവനത്തിനായി ഡി.സി ബുക്സും എഴുത്തുകാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആദ്യ ഗഡുവായി പത്തു ലക്ഷം രൂപ കൈമാറി. കോട്ടയം ജില്ലാ കലക്ടര്‍ ജോണ്‍ വി. സാമുവല്‍ തുക ഏറ്റുവാങ്ങി.
അതിജീവിതര്‍ക്കായി ഒരുക്കുന്ന ടൗണ്‍ഷിപ്പില്‍ നിർമിക്കുന്ന വായനശാലകള്‍ക്ക് കുട്ടികളുടെ പഠനത്തിനും മാനസികോല്ലാസത്തിനും സഹായിക്കുന്ന പുസ്തകങ്ങള്‍ സൗജന്യമായി നല്‍കാനുള്ള സന്നദ്ധതതയും ഡി.സി ബുക്സ് മുഖ്യമന്ത്രിയെ അറിയിച്ചു. എഴുത്തുകാരനായ മനോജ് കുറൂര്‍, ഡി.സി ബുക്സിന്റെ പ്രതിനിധികളായ എ.വി. ശ്രീകുമാര്‍, എം.സി. രാജന്‍, ആര്‍. രാമദാസ്, കെ.ആര്‍. രാജ് മോഹന്‍, ജോജി, ഫാത്തിമ താജുദ്ദീന്‍, അനുരാധ, ആഷാ അരവിന്ദ് എന്നിവര്‍ സന്നിഹരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.