കോട്ടയം: മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധർക്ക് തടയിടാൻ വിജയപുരം പഞ്ചായത്ത് എല്ലാ വാർഡിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. 19 വാർഡിലുമായി 26 കാമറയാണ് സ്ഥാപിച്ചത്. സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചതിന്റെ തുടർച്ചയായാണ് നടപടി. പഞ്ചായത്ത് ഫണ്ടിൽനിന്ന് 4.5 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിച്ചത്. കാമറ ദൃശ്യങ്ങളുടെ റിസീവർ യൂനിറ്റ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫിസിലും സമീപത്തെ വീട്ടിലും ലഭ്യമാകും. അപകടങ്ങൾ, മോഷണങ്ങൾ തുടങ്ങിയവ സംബന്ധിച്ചുള്ള സംശയനിവാരണങ്ങൾക്കും ഇത്തരത്തിലുള്ള നിരീക്ഷണ കാമറ സംവിധാനം പ്രയോജനപ്പെടുത്താനാവും.
രണ്ടുലക്ഷം രൂപയോളം പൊതു ഇടങ്ങളിലെ മാലിന്യം തള്ളലുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പിഴയീടാക്കിയിട്ടുണ്ട്. പഞ്ചായത്ത് പരിധിയിൽ വരുന്ന ദേശീയപാത 183ൽ വടവാതൂർ മാധവൻപടി ഐരാറ്റുനട ഭാഗത്ത് ശൗചാലയ മാലിന്യം തള്ളുന്നത് പതിവാണ്. കാമറകൾ സ്ഥാപിച്ചതോടെ ഇതിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.