നിരവധി കേസുകള്‍ക്ക് തെളിവ് കണ്ടെത്തിയ നായ്ക്കളെ കാണാം

കോട്ടയം: മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്‍റെ കേരളം മേളയിൽ ഞായറാഴ്ച വൈകീട്ട് 5.30ന് ജില്ലയിലെ ഡോഗ് സ്‌ക്വാഡിലെ ആറ് നായ്ക്കുട്ടികള്‍ അണിനിരക്കുന്ന ഡോഗ് ഷോ നടക്കും. നിരവധി കേസുകള്‍ക്ക് നിര്‍ണായക തെളിവുകള്‍ നല്‍കിയ ബെയ്‌ലി, ജില്‍, ഡോണ്‍, റോക്കി, ഛേദക്, റീന എന്നിവ പങ്കെടുക്കും. പരിശീലനം ലഭിച്ച മേഖലയിലെ നിരീക്ഷണ പാടവം തെളിയിക്കുന്ന പ്രകടനങ്ങൾ ഇവ കാഴ്ചവെക്കും. ബെല്‍ജിയം മെലനോയിഡ് വിഭാഗത്തിൽപെട്ട ഛേദക് ഹരിയാനയില്‍നിന്ന് കൊണ്ടുവന്നതാണ്.

ദേശീയ തലത്തില്‍ ശ്രദ്ധനേടിയ ഡോഗ് സ്‌ക്വാഡിലെ അംഗമാണ് ബെയ്‌ലി. ബോംബ് കണ്ടെത്തുന്നതില്‍ പരിശീലനം ലഭിച്ചവരാണ് റീനയും ബെയ്‌ലിയും. നാർകോട്ടിക് വിഭാഗത്തില്‍ പരിശീലനം നേടിയ ലാബ് ഇനത്തിൽപെട്ടതാണ് ഡോണും റോക്കിയും. അടുത്ത കാലത്ത് ട്രെയിനിലെത്തിയ അന്തർസംസ്ഥാനക്കാരുടെ ബാഗിലൊളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയതും ആൾക്കൂട്ടത്തില്‍നിന്ന് ബാഗിന്റെ ഉടമസ്ഥനെ കണ്ടെത്തിയതും ഡോണ്‍ ആയിരുന്നു.

മോഷണം, കൊലപാതകം കേസുകള്‍ തെളിയിക്കുന്നതില്‍ പരിശീലനം ലഭിച്ചവരാണ് ജില്ലും ഛേദകും. കോട്ടയത്തെ ഞെട്ടിച്ച താഴത്തങ്ങാടിയിലെ വയോ ദമ്പതികളുടെ കൊലപാതകത്തിലെ നിര്‍ണായക തെളിവുനൽകിയത് ജില്‍ ആണ്. 

Tags:    
News Summary - Dogs can be found finding evidence for many cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.