ഇരട്ടപ്പാത: കോട്ടയം-എറണാകുളം റൂട്ടില്‍ ഇന്ന്​ മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം

കോ​ട്ട​യം: റെ​യി​ല്‍ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​​പ്പെ​ട്ട അ​വ​സാ​ന​ഘ​ട്ട ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം-​എ​റ​ണാ​കു​ളം റൂ​ട്ടി​ല്‍ ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം. ബു​ധ​നാ​ഴ്ച മു​ത​ല്‍ 29വ​രെ​യാ​കും നി​യ​​ന്ത്ര​ണം. കോ​ട്ട​യം-​കൊ​ല്ലം ജ​ങ്ഷ​ന്‍ പാ​സ​ഞ്ച​ർ (06431) ശ​നി​യാ​ഴ്ച മു​ത​ല്‍ 29 വ​രെ പൂ​ര്‍ണ​മാ​യി റ​ദ്ദാ​ക്കും. മ​റ്റ്​ ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. ചി​ല​ത്​ ആ​ല​പ്പു​ഴ​വ​ഴി തി​രി​ച്ചു​വി​ടു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു. ക​ന്യാ​കു​മാ​രി-​കെ.​എ​സ്.​ആ​ര്‍ ബം​ഗ​ളൂ​രു ഐ​ല​ന്‍ഡ് എ​ക്‌​സ്​​പ്ര​സ് (16525) വെ​ള്ളി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ വൈ​കും. ചി​ങ്ങ​വ​നം, ച​ങ്ങ​നാ​ശ്ശേ​രി സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി 25 മി​നി​റ്റ്​ പി​ടി​ച്ചി​ടും. വെ​ള്ളി​യാ​ഴ്ച ഏ​റ്റു​മാ​നൂ​രി​ലും ഇ​തി​ന്​ നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. സെ​ക്ക​ന്ത​രാ​ബാ​ദ് ജ​ങ്ഷ​ന്‍-​തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍ ശ​ബ​രി എ​ക്‌​സ്​​പ്ര​സ് (17230 ) 10ന് ​ഏ​റ്റു​മാ​നൂ​രി​ല്‍ 30 മി​നി​റ്റ് പി​ടി​ച്ചി​ടും.

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ന്ന​വ: നാ​ഗ​ര്‍കോ​വി​ല്‍-​കോ​ട്ട​യം പാ​സ​ഞ്ച​ർ (16366) വ്യാ​ഴാ​ഴ്ച മു​ത​ല്‍ 29വ​രെ

കൊ​ല്ല​ത്തി​നും കോ​ട്ട​യ​ത്തി​നു​മി​ട​യി​ല്‍ സ​ർ​വി​സ്​ ന​ട​ത്തി​ല്ല. കൊ​ല്ല​ത്ത്​ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. കോ​ട്ട​യം-​നി​ല​മ്പൂ​ര്‍ പാ​സ​ഞ്ച​ർ (16326) വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ 29വ​രെ കോ​ട്ട​യ​ത്തി​ന് പ​ക​രം എ​റ​ണാ​കു​ളം ടൗ​ണി​ല്‍നി​ന്ന് സ​ര്‍വി​സ് ആ​രം​ഭി​ക്കും. ട്രെ​യി​ന്‍ കോ​ട്ട​യ​ത്തി​നും എ​റ​ണാ​കു​ള​ത്തി​നും ഇ​ട​യി​ല്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. കോ​ട്ട​യം-​നി​ല​മ്പൂ​ര്‍ പാ​സ​ഞ്ച​ർ ( 16326) വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ 29വ​രെ കോ​ട്ട​യ​ത്തി​നു പ​ക​രം എ​റ​ണാ​കു​ളം ടൗ​ണി​ല്‍നി​ന്ന്​ സ​ര്‍വി​സ് ആ​രം​ഭി​ക്കും. ട്രെ​യി​ന്‍ കോ​ട്ട​യ​ത്തി​നും എ​റ​ണാ​കു​ള​ത്തി​നും ഇ​ട​യി​ല്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. നി​ല​മ്പൂ​ര്‍-​കോ​ട്ട​യം പാ​സ​ഞ്ച​ർ(​ട്രെ​യി​ന്‍ ന​മ്പ​ര്‍ 16325) വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ 29 വ​രെ നി​ല​മ്പൂ​രി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ എ​റ​ണാ​കു​ള​ത്ത്​ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

ആ​ല​പ്പു​ഴ​വ​ഴി തി​രി​ച്ചു​വി​ടു​ന്ന ട്രെ​യി​നു​ക​ള്‍:

ബു​ധ​നാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും കോ​ര്‍ബ​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന ( 17230) കോ​ര്‍ബ-​കൊ​ച്ചു​വേ​ളി എ​ക്‌​സ്​​പ്ര​സ്​ സെ​ക്ക​ന്ത​രാ​ബാ​ദി​ല്‍നി​ന്ന് വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പു​റ​പ്പെ​ടു​ന്ന (17230) സെ​ക്ക​ന്ത​രാ​ബാ​ദ്-​തി​രു​വ​ന​ന്ത​പു​രം ശ​ബ​രി എ​ക്‌​സ്​​പ്ര​സ്. മം​ഗ​ലാ​പു​ര​ത്തു​നി​ന്ന് വെ​ള്ളി, ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ പു​റ​പ്പെ​ടു​ന്ന മം​ഗ​ലാ​പു​രം സെ​ന്‍ട്ര​ല്‍ -നാ​ഗ​ര്‍കോ​വി​ല്‍ ജ​ങ്ഷ​ന്‍ പ​ര​ശു​റാം എ​ക്‌​സ്​​പ്ര​സ് ( 16649) . തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് 6, 8, 9 തീ​യ​തി​ക​ളി​ല്‍ പു​റ​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍ - ന്യൂ​ഡ​ല്‍ഹി കേ​ര​ള എ​ക്സ്​​പ്ര​സ്(12625). ക​ന്യാ​കു​മാ​രി​യി​ല്‍നി​ന്ന് 6, 8, 9 തീ​യ​തി​ക​ളി​ല്‍ പു​റ​പ്പെ​ടു​ന്ന ക​ന്യാ​കു​മാ​രി-​പു​ണെ ജ​ങ്ഷ​ന്‍ എ​ക്‌​സ്​​പ്ര​സ്​ ( 16382). വെ​ള്ളി​യാ​ഴ്ച കൊ​ച്ചു​വേ​ളി​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന കൊ​ച്ചു​വേ​ളി-​യ​ശ്വ​ന്ത്പു​ര്‍ ( 22678) പ്ര​തി​വാ​ര എ.​സി സൂ​പ്പ​ര്‍ഫാ​സ്റ്റ്. കൊ​ച്ചു​വേ​ളി​യി​ല്‍നി​ന്ന് ഞാ​യ​റാ​ഴ്ച പു​റ​പ്പെ​ടു​ന്ന കൊ​ച്ചു​വേ​ളി -ലോ​ക​മാ​ന്യ​തി​ല​ക് ഗ​രീ​ബ് ര​ഥ് എ​ക്‌​സ്​​പ്ര​സ്​ (12202) .

Tags:    
News Summary - Double track: Train traffic control on Kottayam-Ernakulam route from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.