കോട്ടയം: ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയുന്നതിന്റെ ഭാഗമായും ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനും ജില്ലയിലുടനീളം പൊലീസ് വ്യാപക പരിശോധന നടത്തി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പിമാരെയും എസ്.എച്ച്.ഒമാരെയും പങ്കെടുപ്പിച്ച് നടത്തിയ പരിശോധനയിൽ കോടതിയെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന 10പേരെയും മറ്റു കേസുകളിലായി 11 പേരെയും അറസ്റ്റ് ചെയ്തു.
ഇതിനുപുറമേ കാപ്പ ചുമത്തിയ പ്രതികൾക്കായും ലോഡ്ജുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന നടത്തി. പരിശോധനയിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഏഴുകേസും അബ്കാരി ആക്ട് പ്രകാരം 37കേസും കോട്പ ആക്ട് പ്രകാരം 19 കേസുകളും ഉൾപ്പെടെ 137 കേസുകൾ രജിസ്റ്റർ ചെയ്തു.
കോട്ടയം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി ജില്ല പൊലീസ് പരിശോധന ശക്തമാക്കി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ലോഡ്ജുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവ ഉള്‍പ്പെട്ട പ്രത്യേക സംഘം പരിശോധന നടത്തുന്നുണ്ട്.
ജില്ല അതിര്‍ത്തി കേന്ദ്രീകരിച്ചും പ്രത്യേകം സുരക്ഷ പരിശോധനകള്‍ നടത്തിവരികയാണ്. വാഹന പരിശോധനക്ക് പുറമേ മഫ്തി പൊലീസിനെയും പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ച ക്യു.ആർ.ടി. ടീമിനെയും നിയോഗിച്ചു. ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഗതാഗത നിയന്ത്രണങ്ങൾക്കും മറ്റുമായി 300ഓളം പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചതായും ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.