ഈരാറ്റുപേട്ട: അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 51കാരൻ അറസ്റ്റിൽ. പ്ലാശനാല്‍ ഭാഗത്ത് വാടകക്ക് താമസിക്കുന്ന പത്തനംതിട്ട നെടുമൺ ഭാഗത്ത് സന്തോഷ് ഭവനിൽ സന്തോഷ് കുമാറിനെയാണ് (51) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലാശനാല്‍ ചുണ്ടങ്ങാത്തറയിൽ ബൈജുവാണ്(റോബിൻ) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 6.45ഓടെയായിരുന്നു സംഭവം. അയൽവാസിയായ ബൈജുവുമായി പ്രതിയായ സന്തോഷ്കുമാർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇയാളെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിനുശേഷം മുങ്ങിയ ഇയാളെ രാത്രിയിൽ നടത്തിയ തിരച്ചിലിനൊടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വി.വി. വിഷ്ണു, ഷാബുമോൻ ജോസഫ്, പി.എ. ഇക്ബാൽ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. സന്തോഷ് കുമാർ പത്തനംതിട്ട, അടൂർ സ്റ്റേഷനിലെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.