ഈരാറ്റുപേട്ട: അഹമ്മദ് കുരിക്കള്‍ നഗറിന് ഇനി പുതിയമുഖം. അഹമ്മദ് കുരിക്കളിന്റെ പേരിൽ നേരത്തേ നഗരമധ്യത്തിലുണ്ടായിരുന്ന പൊതുസമ്മേളനവേദി പുനർനിർമിച്ച് അദ്ദേഹത്തിന്റെ സ്മാരകമാക്കി. മുസ്ലീഗ് നേതാവും 1967ലെ ഇ എം.എസ് മന്ത്രിസഭയിൽ പഞ്ചായത്ത് മന്ത്രിയുമായിരുന്ന പരേതനായ അഹമ്മദ് കുരിക്കളിന്റെ പേരിൽ ഞായറാഴ്ച രാവിലെ മുതലാണ് പുതിയ സ്മാരകം ഉയര്‍ന്നത്.
മറ്റൊരിടത്ത് തയാറാക്കിയ സ്തൂപം ഇവിടേക്ക് എത്തിച്ച് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. നഗരസൗന്ദര്യവത്കരണ ഭാഗമായാണ് ഇത് സ്ഥാപിച്ചതെന്ന് ചെയര്പേഴ്സൻ സുഹ്റ അബ്ദുല്‍ഖാദര്‍ പറഞ്ഞു. അഹമ്മദ് കുരിക്കള്‍ നഗർ നേരത്തേ പ്രധാനസമ്മേളനങ്ങൾക്കെല്ലാം വേദിയായിരുന്നു. രാഷ്ട്രീയവൈരാഗ്യങ്ങളുടെ പേരില്‍ ഇത് തകര്‍ക്കപ്പെട്ടു. ഇതോടെയാണ് പുനഃസ്ഥാപിച്ചത്. പൊതുസമ്മേളന നഗറിന് പകരം സ്മാരകമാക്കി അതിനെ മാറ്റി. ഇവിടെ പൊതുസമ്മേളനങ്ങൾക്ക് വേദിയുണ്ടാവില്ല. 2016ലാണ് രാത്രിയിൽ അഹമ്മദ് കുരിക്കളുടെ പേരിലുള്ള പ്രസംഗപീഠം തകര്‍ത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. അതിനിടെ, മാര്‍ക്കറ്റ് റോഡിനോട് ചേര്‍ന്നുള്ള കുരിക്കള്‍ നഗര്‍ നവീകരിക്കാനുള്ള പദ്ധതി മുടന്തുകയാണ്. 2020ൽ ഇവിടെ ക്ലോക്ക് ടവര്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും 10 ലക്ഷം രൂപ അനുവദിച്ച് ഡി.പി.സി അംഗീകാരം വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് സെപ്റ്റംബറില്‍ പുതിയ ഡിസൈന്‍ സമര്‍പ്പിച്ച് അംഗീകാരവും നേടിയിരുന്നു. പിന്നീട് നടപടിയൊന്നുമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.