ഈരാറ്റുപേട്ട: പള്ളിമുറ്റത്ത് കയറിയ വാഹനം തട്ടി വികാരിക്ക് പരിക്കേറ്റ കേസിൽ 27 സ്കൂൾ വിദ്യാർഥികളെ പൊലീസ് അറസ്റ്റു ചെയ്തു. ഇതിൽ പത്തുപേർ പ്രായപൂർത്തിയാകാത്തവരാണ്. കൊലക്കുറ്റത്തിനാണ് കേസ്. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. തോമസ് ആറ്റുച്ചാലിലിനാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് പിടിയിലായത്. സ്കൂളിലെ ചായസൽക്കാരത്തിന് ശേഷം കൂട്ടത്തോടെ കറങ്ങാനിറങ്ങിയതായിരുന്നു ഇവർ.
പള്ളിമുറ്റത്തുകൂടി കാറിൽ അഭ്യാസപ്രകടനം നടത്തിയത് കണ്ട വൈദികന് കുട്ടികളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. തയാറാകാതെ വന്നപ്പോള്‍ വൈദികന് ഗേറ്റ് അടക്കാന്‍ ശ്രമിച്ചു. ഇതിനിടെ ആദ്യമെത്തിയ ബൈക്ക് വൈദികന്റെ കൈയില്‍ തട്ടുകയും പിന്നാലെയെത്തിയ കാര്‍ വൈദികനെ ഇടിക്കുകയും ചെയ്തു. തുടർന്നുണ്ടായ വീഴ്ചയിലാണ് കൈക്ക് പരിക്കേറ്റത്. കൂട്ടമണി അടിച്ചതോടെ വിശ്വാസികള്‍ പള്ളിയിലെത്തി. തുടര്‍ന്ന് വൈദികരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം പള്ളിമുറ്റത്ത് അവസാനിച്ചു. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ശനിയാഴ്ച പള്ളിയിലെത്തി വികാരിയുമായി കൂടിക്കാഴ്ച നടത്തി. പാലാ ഡിവൈ.എസ്.പി പി.കെ. സദന്, ഈരാറ്റുപേട്ട എസ്.എച്ച്.ഒ പി.എസ്. സുബ്രഹ്മണ്യന് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പള്ളിയിലെത്തി അന്വേഷണം ആരംഭിച്ചു.
തുടർന്ന് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ആറു കാറും കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് പൂഞ്ഞാര്‍-ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം സ്തംഭിച്ചു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ആന്റോ ആന്റണി എം.പി, പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു, മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.