ഈരാറ്റുപേട്ട: അരുവിത്തുറ കോളജ് പരിസരത്ത് എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിലെ സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്ക്.
ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്. കോളജ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചാരണത്തിനായി ചുവരുകളിൽ ബുക്ക്ഡ് എന്നെഴുതിയതിന് മുകളിൽ ഇരുസംഘടനയും മാറിമാറി എഴുതിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
തുടക്കത്തിൽ പൊലീസ് വിദ്യാർഥികളെ പറഞ്ഞയച്ചതാണ്. എന്നാൽ, പുറത്തുനിന്ന് എത്തിയവരാണ് സംഘർഷത്തിന് നേതൃത്വം നൽകിയതെന്ന് ഇരുകൂട്ടരും പറയുന്നു. കെ.എസ്.യു പ്രവർത്തകരായ ഉനൈസ് വടയാർ, അബു സുഫിയാൻ എന്നിവരെ ഈരാറ്റുപേട്ടയിലെ ഗവ.ആശുപത്രിയിലും എസ്.എഫ്.ഐ പൂഞ്ഞാർ ഏരിയ പ്രസിഡന്റ് സുരേഷ്, ജില്ല കമ്മിറ്റി അംഗം റാഫി, കോളജ് വിദ്യാർഥികളായ ജിന്റോ, ബാദുഷ, റമീസ് എന്നിവരെ പരിക്കുകളോടെ പാലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.