പി​ണ്ണാ​ക്ക​നാ​ട് ടൗ​ണി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന വാ​ൻ

വാൻ ലോറിയിലിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്ക്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റോഡിൽ പിണ്ണാക്കനാട് ടൗണിന് സമീപം വാൻ ലോറിയിലിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം പൂവത്തുങ്കൽ ഹബീബ താഹ (43), ഹബീബയുടെ മക്കളായ ജമീല ഹിബിയാത്ത് (24), മുഹ്‌സിൻ താഹ (22), ജമീലയുടെ മക്കളായ സമീഹ (നാല്), സമീൽ (രണ്ട്) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിണ്ണാക്കനാട് ടൗണിന് സമീപം സൂര്യ ഗ്യാസ് വളവിൽ വെള്ളിയാഴ്ച 11ഓടെയാണ് അപകടം. ഗ്യാസ് കയറ്റി വന്ന മിനി ലോറിയിലാണ് വാൻ ഇടിച്ചത്. അപകടത്തിൽ വാനിന്റെ മുൻഭാഗം തകർന്നു. തിടനാട് പൊലീസും കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

Tags:    
News Summary - Five people, including two children, were injured after the van hit the lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.