ഈരാറ്റുപേട്ട: അധ്യാപക ദമ്പതികളുടെ വീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഹോം നഴ്സും മകനും അറസ്റ്റിൽ. പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറ ഭാഗത്ത് പുന്നത്തുണ്ടിയിൽ വീട്ടിൽ ലിസി തമ്പി (56), മകൻ ജോഷി ജോസഫ് (36) എന്നിവരെയാണ് തിടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപക ദമ്പതികളുടെ പ്രായമായ അമ്മയെ നോക്കിവന്ന ലിസി കഴിഞ്ഞദിവസം പകൽ അജ്ഞാതരായ ചിലർ വീട്ടിൽ കയറിവന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചുവെന്ന് വീട്ടുകാരോട് പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ മോഷണം നടത്തിയത് ലിസിയാണെന്ന് കണ്ടെത്തുകയായിരുന്നു. മോഷണം ശേഷം ആഭരണങ്ങൾ പണയംവെക്കാൻ മകനെ ഏൽപിക്കുകയായിരുന്നു. എസ്.എച്ച്.ഒ കെ.കെ. പ്രശോഭ്, എസ്.ഐമാരായ വി. സജീവൻ, റോബി ജോസ്, രാജേഷ്, സിനി മോൾ, സി.പി.ഒമാരായ സജിനി, കെ.എസ്. ശ്രീജിത്, ശ്രീജിത് വി. നായർ, അജീഷ് ടി. ആനന്ദ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.