ഈരാറ്റുപേട്ട: കോട്ടയം, ഇടുക്കി ജില്ലകളിലെ ദീനിയ്യാത്ത് മക്തബുകൾക്കായി തൊടുപുഴയിൽ നടത്തിയ ‘മഹാസിൻ-23’കലാ-സാഹിത്യ മത്സരത്തിൽ 357 പോയന്റുമായി ഈരാറ്റുപേട്ട ഫൗസിയ്യ ദീനിയ്യാത്ത് മക്തബ് ജേതാക്കളായി. 323 പോയന്റുമായി സഹാബ ദീനിയ്യാത് മക്തബ് രണ്ടാം സ്ഥാനവും തൊടുപുഴ ദാറുൽഉലൂം (222) മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ സഹാബ ദീനിയ്യാത്തിനാണ് ഒന്നാം സ്ഥാനം. സമാപനസമ്മേളനം തൊടുപുഴ നൈനാർ പള്ളി ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് നൗഫൽ കൗസരി ഉദ്ഘാടനം ചെയ്തു.
എക്സിക്യൂട്ടിവ് അംഗം ഹാഫിസ് മുഹമ്മദ് അനസ് മൗലവി ആലുവ അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമായെ ഹിന്ദ് സംസ്ഥാന ജന. സെക്രട്ടറി വി.എച്ച്. അലിയാർ മൗലവി അൽഖാസിമി മുഖ്യപ്രഭാഷണം നടത്തി. അൽ അസ്ഹർ ഇൻസ്റ്റിറ്റ്യൂഷനൽ ഗ്രൂപ് ചെയർമാൻ കെ.എം. മൂസ സമ്മാനദാനം നിർവഹിച്ചു.
മുനവ്വിറുൽ ഇസ്ലാം അറബിക് കോളജ് പ്രിൻസിപ്പൽ സെയ്തുമുഹമ്മദ് മൗലവി അൽ ഖാസിമി, ജാമിഅ ഇബ്നു മസ്ഊദ് പ്രിൻസിപ്പൽ ഉസ്താദ് മുഹമ്മദ് ശരീഫ് കൗസരി എന്നിവർ മുഖ്യാതിഥികളായി. ഫൗസിയ്യ ട്രസ്റ്റ് ചെയർമാൻ ഹാഫിസ് മുഹമ്മദ് ഉനൈസ് ഖാസിമി, തഖ് വ മസ്ജിദ് ഇമാം മുഹമ്മദ് ശഹീർ മൗലവി, സ്കൂൾ മാനേജർ എസ്.എം. ശരീഫ്, അറേബ്യൻ ഗ്രൂപ് ചെയർമാൻ അബ്ദുൽ ജബ്ബാർ, ഹാഷിർ നദ്വി, തൊടുപുഴ ബിലാൽ മൗലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.