ഈരാറ്റുപേട്ട: മന്ത്രി വീണ ജോർജ് കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എക്കൊപ്പം മന്ത്രി കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചത്. മാറിവരുന്ന ജനപ്രതികളുടെ വാഗ്ദാനമായിരുന്നു ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് താലൂക്ക് ആശുപത്രി.
പലതവണ ബജറ്റിൽ ഉൾപെടുത്തിയിട്ടും ഇക്കാര്യത്തിന് തീരുമാനമായില്ല. 2017ൽ കേരള ന്യൂനപക്ഷ കമീഷനും 2019ൽ ഹൈകോടതിയും താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം എം.എൽ.എ നിയമസഭയിൽ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് സന്ദർശനം. നഗരസഭ അധ്യക്ഷ സുഹറ അബ്ദുൽ ഖാദറും ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. സഹല ഫിർദൗസും ചേർന്ന് കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി.വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയും നിവേദനം നൽകി. യൂസുഫ് ഹിബ, സഹല ഫിർദൗസ്, വി.എം. ഷഫീർ, സമദ് കോന്നച്ചാടത്ത് എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാതെ മന്ത്രിയുടെ മടക്കം
ഈരാറ്റുപേട്ട: ഏറെ കൊട്ടിഗ്ഘോഷിച്ച ആരോഗ്യമന്ത്രിയുടെ കുടുംബാരോഗ്യകേന്ദ്ര സന്ദർശനം കാത്തിരുന്നവർക്ക് സമ്മാനിച്ചത് നിരാശ മാത്രം. വർഷങ്ങളായി ആവശ്യപ്പെടുന്ന ഈരാറ്റുപേട്ട താലൂക്ക് ആശുപത്രി ആവശ്യത്തോട് ഏതെങ്കിലും തരത്തിലുള്ള പ്രതികരണം പ്രതീക്ഷിച്ച് തടിച്ചുകൂടിയവരെയെല്ലാം നിരാശരാക്കുംവിധമായിരുന്നു മന്ത്രിയുടെ പ്രതികരണം. താലൂക്ക് ആശുപത്രിയായി ഉയർത്തേണ്ടതിന്‍റെ അനിവാര്യത സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും മറുപടി പറയാതെ മൗനം പാലിക്കുകയായിരുന്നു മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.