ഈരാറ്റുപേട്ട: രണ്ടു വീട്ടിൽനിന്നായി മോട്ടോർ മോഷ്ടിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ തെക്കേക്കര ഭാഗത്ത് തൈപ്പറമ്പിൽ ഫൈസൽ ഷെരീഫ് (40), മാഹിൻ (34) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം പൂഞ്ഞാർ പെരുനിലം ഭാഗത്ത് നിർമാണം നടക്കുന്ന വീടുകളിൽ കിണറ്റിൽനിന്ന് വെള്ളം എടുക്കാൻ സ്ഥാപിച്ച മോട്ടോറുകളാണ് കടത്തിയത്.
പരാതിയെത്തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനയിലൂടെ പ്രതികളെ കണ്ടെത്തുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വി.വി. വിഷ്ണു, സി.പി.ഒമാരായ കെ.ആർ. ജിനു, കെ.സി. അനീഷ്, ജോബി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.