ഈരാറ്റുപേട്ട: മാർമല അരുവി സന്ദർശനത്തിന് നിയന്ത്രണം. ഒപ്പം മൂന്ന് സുരക്ഷാ ജീവനക്കാരെയും നിയമിച്ചു. സുരക്ഷാക്രമീകരണങ്ങളുടെ അഭാവംമൂലംർ നിരന്തരം അപകടത്തിൽപെടുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് തീക്കോയി ഗ്രാമപഞ്ചായത്തിന്റെ നടപടി. പഞ്ചായത്ത്, പൊലീസ് അഗ്നിരക്ഷാസേന, റവന്യൂ ,ടൂറിസം തുടങ്ങിയ വകുപ്പുകളുടെ നിയന്ത്രണത്തിലാണ് ക്രമീകരണം നടപ്പാക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ചുവരെയാണ് സന്ദർശന സമയം. ഇതിന് പ്രവേശന പാസ് ഏർപ്പെടുത്തി. 10 വയസ്സിനു മുകളിൽ 30 രൂപയാണ് പാസ്. ഇതിനായി മാർമല ജങ്ഷനിൽ ഹരിത ചെക്ക് പോസ്റ്റും പ്രവേശന കവാടത്തിൽ പ്രത്യേക കൗണ്ടറും സജ്ജീകരിച്ചു. അരുവിയിലേക്ക് ഇറങ്ങാൻ ഇനിമുതൽ സന്ദർശകരെ അനുവദിക്കുകയില്ല.
40തടി ഉയരത്തിൽനിന്ന്പതിക്കുന്ന വെള്ളച്ചാട്ടം കാണാൻ നിരവധി പേരാണ് എത്തുന്നത്. ഇവിടെ കുളിക്കാനിറങ്ങുന്നവരാണ് അപകടത്തിൽപെടുന്നത്. ഒന്നരവർഷത്തിനിടെ നിരവധി മുങ്ങിമരണങ്ങളാണ് ഇവിടെ സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.