ഈരാറ്റുപേട്ട: പൂഞ്ഞാർ പന്ത്രണ്ടാം വാർഡിൽ വീടിന് തീപിടിച്ച് നാലുപേർക്ക് പൊള്ളലേറ്റു. വെള്ളിയാഴ്ച പുലർച്ചയായിരുന്നു അപകടം. വീടിന് പിന്നിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് വീട്ടിനുള്ളിലായിരുന്ന കുടുംബാംഗങ്ങൾ രക്ഷപ്പെടുന്നതിനിടയിലാണ് പൊള്ളലേറ്റത്.
മീറ്റർ ബോക്സിൽനിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. ചേന്നാട് മുളകുന്നത്ത് അനിലിന്റെ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന വണ്ടാനത്ത് മധു, ഭാര്യ ആശ, മക്കളായ മോനിഷ, മനീഷ് എന്നിവരെ പൊള്ളലേറ്റതിനെത്തുടർന്ന് പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറെനാളായി ചേന്നാട് അമ്പലം ഭാഗത്ത് ചായക്കട നടത്തുന്നയാളാണ് മധു.
പ്രദേശവാസികളും അഗ്നിരക്ഷാസേനയും ചേർന്നാണ് തീയണച്ചത്. വീട് പൂർണമായും കത്തിനശിച്ചു. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.