കോട്ടയം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വടവാതൂരിലെ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനിൽ തിങ്കളാഴ്ച രേഖപ്പെടുത്തിയത് റെക്കോഡ് ചൂട്. 38.8 ഡിഗ്രി ചൂടാണ് ഉച്ചക്ക് ഒന്നിന് രേഖപ്പെടുത്തിയത്. അടുത്തകാലത്തെ ഏറ്റവും ഉയർന്ന താപനിലയാണിത്. 12.45ന് 37.9 ,1.15ന് 38.7, 1.30ന് 37.6 ഡിഗ്രി എന്നിങ്ങനെ ചൂടാണ് അടയാളപ്പെടുത്തിയത്. 24.1 ഡിഗ്രിയാണ് കുറഞ്ഞ ചൂട്. കുമരകത്ത് 37.4 ഡിഗ്രി കൂടിയ ചൂടും 24.4 ഡിഗ്രി കുറഞ്ഞ ചൂടും രേഖപ്പെടുത്തി. പൂഞ്ഞാറിൽ 35.4 ഡിഗ്രിയാണ് കൂടിയ ചൂട്. കുറഞ്ഞ ചൂട് 24.4 ഡിഗ്രി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. 2020 മാര്‍ച്ച് 18ന് അനുഭവപ്പെട്ട 38.6 ഡിഗ്രി സെല്‍ഷ്യസാണ് കോട്ടയത്തെ സമീപകാലത്തെ റെക്കോര്‍ഡ് ചൂട്. 2019 മാര്‍ച്ച് 27, 2018 മാര്‍ച്ച് 13 തീയതികളില്‍ ചൂട് 38.5 ഡിഗ്രിയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.