അ​റ​സ്റ്റി​ലാ​യ അ​ജ്മ​ൽ,മു​ഹ​മ്മ​ദ് അ​ജി​ലാ​ദ്, സി.​പി.​ ഫൈ​സ​ൽ

മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്: മൂന്നുപേർ കൂടി അറസ്റ്റിൽ

കോട്ടയം: മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. തിരുവാർപ്പ് വെട്ടിക്കാട് കക്കാക്കളത്തിൽ മുഹമ്മദ് അജിലാദ് (27), തിരുവാർപ്പ് കാഞ്ഞിരം കക്കാക്കളത്തിൽ അജ്മൽ (28), തിരുവാർപ്പ് ഇല്ലിക്കൽ കിളിരൂർ ചെറുവള്ളിത്തറ സി.പി. ഫൈസൽ (അനീഷ് -35) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്.

ആർപ്പൂക്കര പനമ്പാലത്തെ ചൈതന്യ ഫിനാൻസിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കേസിലെ ഒന്നും രണ്ടും പ്രതികളായ ശാലിനി സത്യൻ, വിബിത എന്നിവരെ രണ്ട് മാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മറ്റ് പ്രതികൾ ഒളിവില്‍ പോവുകയായിരുന്നു. തുടർന്ന് പ്രത്യേക സംഘം രൂപവത്കരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

അറസ്റ്റിലായ ഫൈസല്‍ കള്ളനോട്ടു കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ഗാന്ധിനഗര്‍ എസ്.എച്ച്.ഒ കെ.ഷിജി, എസ്.ഐ. വിദ്യാ. വി, സി.പി.ഒ മാരായ അനീഷ്‌, പ്രവീൺ,രാകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - fake gold fraud: Three more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.