കോട്ടയം: ബോധവത്കരണങ്ങൾ തുടരുേമ്പാഴും ജില്ലയിൽ വൈദ്യുതി മോഷണത്തിനും ദുരുപയോഗത്തിനും കുറവില്ല. ജനുവരി മുതൽ ഒക്ടോബർ 31 വരെ ജില്ലയിൽ 80 വൈദ്യൂതി മോഷണ േകസുകളാണ് ആൻറി പവർ തെഫ്റ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇവരിൽനിന്ന് പിഴയായി ഈടാക്കിയത് 25,80,831 രൂപ. രഹസ്യവിവരം ലഭിക്കുന്നതനുസരിച്ചും സംശയം തോന്നുന്നയിടങ്ങളിലും മാത്രമാണ് പരിശോധനയെന്നതിനാൽ പിടിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്ന് കെ.എസ്.ഇ.ബി അധികൃതർ തന്നെ സമ്മതിക്കുന്നു. കത്തുകളായാണ് കൂടുതലും വിവരങ്ങൾ ലഭിക്കുന്നതെന്ന് സ്ക്വാഡ് അംഗങ്ങൾ പറയുന്നു.
ഒക്ടോബറിൽ 14 കേസുകളാണ് കണ്ടെത്തിയത്. 36,480 രൂപയാണ് പിഴയായി ഈടാക്കിയത്. സെപ്റ്റംബറിൽ അഞ്ച് കേസുകളിലായി 2,54,840 രൂപ പിഴ ഇൗടാക്കി, ആഗസ്റ്റിൽ പത്ത് കേസുകളിലായി 3,58,719 രൂപ ഇൗടാക്കി.
ഉപഭോഗത്തിൽ കൃത്രിമം നടത്തി വൈദ്യുതി ബോർഡിനെ കബളിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിൽ സാധാരണക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുണ്ടെന്ന് ആൻറി പവർ തെഫ്റ്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥർ പറയുന്നു. കമ്പനികളെക്കാൾ കൂടുതൽ വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം. സാങ്കേതിക പരിജ്ഞാനമുള്ള എൻജിനീയറിങ് വിദ്യാർഥികളടക്കം ഇത്തരം പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നു.
ആദ്യതവണ വൈദ്യൂതി മോഷണം കണ്ടെത്തുന്നവരിൽനിന്ന് പിഴ ഈടാക്കും. ഇത് തുടർന്നാൽ വൈദ്യൂതി വിഛേദിക്കുന്നതിെനാപ്പം കേസും രജിസ്റ്റർ ചെയ്യും.
അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിൽ അസി.എൻജിനീയർ, സബ് എൻജിനീയർ, ഒരു പൊലീസുകാരനും അടങ്ങിയതാണ് സ്ക്വാഡ്. പരിശോധന സംഘത്തിനുനേരെ ൈകയേറ്റമടക്കമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തരവകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിലാണ് പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നത്.
വിവരം ലഭിക്കുന്നതനുസരിച്ച് സ്ഥലത്തെത്തി പരിശോധന നടത്തും. ബില്ലുകളും പരിശോധിക്കും. പെട്ടെന്ന് തുക കുറയുന്ന ബില്ലുകൾ നിരീക്ഷിക്കുകയും തുടർച്ചയായി കുറവുണ്ടായാൽ ഇത്തരം വീടുകളിലും സ്ഥാപനങ്ങളിലും മിന്നൽ പരിശോധനകളും നടത്താറുണ്ട്.
മീറ്ററിന് തൊട്ടുമുമ്പായി ൈവദ്യൂതി കണക്ഷൻ മാറ്റി എടുക്കുന്നതാണ് കൂടുതലുമെന്ന് ഇവർ പറയുന്നു. കൂടുതൽ ലോഡ് ആവശ്യമുള്ള ജോലികൾക്ക് പ്രത്യേക അനുമതി നേടാതെ ൈവദ്യൂതി ഉപയോഗിക്കുന്നതും മോഷണമാണ്. ഇത്തരത്തിലാണ് കൂടുതലും കേസുകൾ. അറിഞ്ഞും അറിയാതെയും ഇത്തരത്തിൽ പലതും ൈവദ്യൂതി ഉപയോഗിക്കുന്നുണ്ട്.
വൈദ്യുതി മോഷണം മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് കെ.എസ്.ഇ.ബി പറയുന്നു. ഇലക്ട്രിസിറ്റി ആക്ട് 2003 സെക്ഷൻ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കുകയും ചെയ്യും.
ഇതിന് മൂന്നുവർഷംവരെ തടവ് ലഭിക്കാം. അറിയാതെ വൈദ്യുതിമോഷണം നടത്തുന്നവർ തെറ്റ് മനസ്സിലാക്കി സ്വമേധയാ കെ.എസ്.ഇ.ബിയെ അറിയിച്ച് പിഴ അടച്ചാൽ ശിക്ഷാ നടപടികളിൽനിന്ന് ഒഴിവാക്കും. ഇത്തരത്തിൽ തെറ്റുതിരുത്താൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂ.
ൈവദ്യുതി ലൈനുകളിൽനിന്നോ സർവിസ് വയറുകളിൽനിന്നോ ഭൂമിക്കടിയിലോ വെള്ളത്തിനടിയിലോ ഉള്ള കേബിളുകളിൽനിന്നോ മീറ്ററിൽ രേഖപ്പെടുത്താത്തവിധം അനധികൃതമായി ൈവദ്യുതി ഉപയോഗിക്കുന്നത്.
വൈദ്യുതി മീറ്ററുകളിലോ അനുബന്ധ മീറ്ററിങ് ഉപകരണങ്ങളിലോ ക്രമക്കേട് നടത്തിയോ മീറ്റർ ഉപയോഗ ശൂന്യമാക്കിയോ കൃത്യമായ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്താതിരിക്കുന്നത്.
ഉയർന്ന വോൾട്ടേജ് കടത്തിവിടുക, വിദൂരവിനിമയ സംവിധാനം ഉപയോഗിക്കുക, ഏതെങ്കിലും വസ്തുക്കൾ മീറ്ററിലെ സർക്യൂട്ട് ബോർഡിൽ ഘടിപ്പിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ വൈദ്യുതി ഉപയോഗം കൃത്യമായി രേഖപ്പെടുത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നത്.
അനുവദിക്കപ്പെട്ടിട്ടുള്ള ആവശ്യത്തിനല്ലാതെ ദുരുദ്ദേശ്യപരമായും മീറ്ററിൽ രേഖപ്പെടുത്താതെയും മറ്റ് ആവശ്യങ്ങൾക്കായി ൈവദ്യുതി ദുരുപയോഗം ചെയ്യുന്നത്.
വൈദ്യുതി മോഷണങ്ങൾ സംബന്ധിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പ്രതിഫലം നൽകുമെന്നും കെ.എസ്.ഇ.ബി പറയുന്നു. നൽകുന്ന വിവരമനുസരിച്ച് വൈദ്യുതി മോഷ്ടിച്ചെന്ന് തെളിഞ്ഞാൽ അത്തരം ഉപഭോക്താക്കളുടെ മേൽ പിഴ ചുമത്തിയതുവഴി കിട്ടിയ തുകയുടെ അഞ്ചുശതമാനമോ 50,000 രൂപയോ ഏതാണോ കുറവ് ഇത് പ്രതിഫലമായി ലഭിക്കാം. വിവരം നൽകുന്നവരുടെ പേരുവിവരമടക്കമുള്ളവ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ പറയുന്നു.
െവെദ്യുതി മോഷണമോ ദുരുപയോഗമോ ശ്രദ്ധയിൽപെട്ടാൽ ജില്ല ആൻറി പവർ തെഫ്റ്റ് സ്ക്വാഡിനെ അറിയിക്കാം.
വിലാസം: ആൻറി പവർ തെഫ്റ്റ് സ്ക്വാഡ്
(എ.പി.ടി.എസ്),
കെ.എസ്.ഇ.ബി, പൂവന്തുരുത്ത്
കോട്ടയം -12
ഫോൺ- 0481-2340250, 9496009115.
സംസ്ഥാന തലത്തിലുള്ള കെ.എസ്.ഇ.ബി വിജിലൻസ് ടീമിനും വിവരം കൈമാറാം.
ഫോൺ -9496018700, 9446008490, 9446008491.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.