എംജി സർവകലാശാല കീഴിലുള്ള കോളജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. ആറു കോളേജ് യൂണിയനുകളിൽ ഒറ്റക്കായും പിന്തുണയുടെയുമായി ജയിക്കാനായെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് അറിയിച്ചു.
5 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ ഉൾപ്പെടെ 20 ജനറൽ സീറ്റുകളിലും 8 ഇയർ റെപ്പുകളായും 55 ലധികം ക്ലാസ് റെപ്പുകളായും ഫ്രറ്റേണിറ്റി പ്രതിനിധികൾ വിജയിച്ചു.
എറണാകുളം ജില്ലയിൽ ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന ആലുവ അസ്ഹർ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഫുൾ പാനൽ യൂണിയൻ കരസ്ഥമാക്കി. എം.ഇ.എസ് ബിഎഡ് കോളജിൽ ജനറൽ സെക്രട്ടറിയായി വിജയിച്ചത് ഫ്രട്ടേണിറ്റി സ്ഥാനാർഥിയായ ആദിൽ ആണ്. വാഴക്കാല കെ എം എം കോളേജ് യൂണിയൻ ഫ്രറ്റേണിറ്റി സഖ്യം നേടി. ഇവിടെ യു യു സി ആയി വിജയിച്ചത് ഫ്രറ്റേണിറ്റി സ്ഥാനാർഥി ഇൻസമാമാണ് .
മാറമ്പിള്ളി എംഇഎസ് കോളജിൽ ഫ്രറ്റേണിറ്റി സഖ്യം വിജയിച്ചു. യു യു സി ആയി വിജയിച്ചത് ഫ്രറ്റേണിറ്റിയുടെ മുഹമ്മദ് അസ്ലം ആണ്. ഇവിടെ 10 ക്ലാസ്സ് പ്രതിനിധികളായും ഫ്രറ്റേണിറ്റി വിജയിച്ചു.
കോതമംഗലം എം.എ കോളജിൽ ഫ്രട്ടേണിറ്റി മത്സരിച്ച ആറു സീറ്റിൽ നാലു സീറ്റിലും വിജയിച്ചു. പെരുമ്പാവൂർ ജയ് ഭാരത് കോളജിലും ഫ്രറ്റേണിറ്റി സഖ്യത്തിന് ആണ് യൂണിയൻ. ഇവിടെ മൂന്നാംവർഷ വിദ്യാർഥി പ്രതിനിധിയായി ഫ്രറ്റേണിറ്റിയുടെ റിസ്വാൻ വിജയിച്ചു. അവിടെ 2 ക്ലാസ് റെപ് സീറ്റിലും ഫ്രറ്റേണിറ്റി വിജയിച്ചു.
മുവാറ്റുപുഴ നിർമല കോളജിൽ ഫ്രറ്റേണിറ്റി സ്ഥാനാർഥി ഫാത്തിമ അസീസ് വിജയിച്ചു. കളമശ്ശേരി സെൻറ് പോൾസ് കോളജിൽ രണ്ടു സീറ്റിലും കുന്നുകര എംഇഎസ് കോളജിൽ രണ്ടു സീറ്റുകളിലും ആലുവ സെന്റ് സേവ്യർസ് കോളജിൽ രണ്ട് സീറ്റിലും ഫ്രറ്റേണിറ്റി സ്ഥാനാർഥികൾ വിജയിച്ചു.
കോട്ടയം ജില്ലയിൽ സെന്റ് ഡോമനിക് കാഞ്ഞിരപ്പള്ളി, ബസേലിയസ് കോട്ടയം, അസംഷെൻ ചങ്ങനാശ്ശേരി, ഇടുക്കി ജില്ലയിൽ തൊടുപുഴ ന്യൂമാൻ കോളജ് എന്നിവിടങ്ങളിലും ഫ്രറ്റേണിറ്റി പ്രവർത്തകർ വിജയിച്ചു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സാരഥികൾക്ക് വോട്ടുകൾ നൽകിയ മുഴുവൻ വിദ്യാർഥികളെയും സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.