മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന

സ​ർ​ജ​റി ബ്ലോ​ക്ക്

കോട്ടയം മെഡിക്കൽ കോളജിൽ സർജിക്കൽ ബ്ലോക്ക്​ നിർമാണം അവസാന ഘട്ടത്തിൽ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ർ​മി​ക്കു​ന്ന സ​ർ​ജി​ക്ക​ൽ ബ്ലോ​ക്കി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്താ​ണ് ​ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഈ ​വ​ർ​ഷം നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കേ ര​ണ്ടാം നി​ല​യി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് വി​ദ​ഗ്ധ സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി കെ​ട്ടി​ടം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് വീ​ണ്ടും നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ആ​ധു​നി​ക ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ളും പോ​സ്റ്റ് ഓ​പ​റേ​റ്റി​വ്​ വാ​ർ​ഡു​ക​ളും അ​ട​ങ്ങു​ന്ന ഈ ​ബ്ലോ​ക്കി​ന്‍റെ ആ​ദ്യ​നി​ല​യി​ൽ ആ​ധു​നി​ക റേ​ഡി​യോ​ള​ജി പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​കും.

സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ൽ ആ​ദ്യ​മാ​യി മൂ​ന്ന്​ ടെ​സ്ല (മൂ​ന്നി​ര​ട്ടി കാ​ന്തി​ക ശ​ക്തി​യു​ള്ള ) എം.​ആ​ർ.​ഐ സ്കാ​ന​റാ​ണ് സ്ഥാ​പി​ക്കു​ക. കു​ട്ടി​ക​ളി​ലെ​യും മു​തി​ർ​ന്ന​വ​രി​ലെ​യും ഹൃ​ദ​യ​ത്തി​ന്‍റെ ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്ത​ന​വൈ​ക​ല്യ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ക​ണ്ടു​പി​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഈ ​ഉ​പ​ക​ര​ണം.

ഇ​ത് കൂ​ടാ​തെ ന്യൂ​റോ​വി​ഭാ​ഗ​ത്തി​ന് ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന ഫ​ങ്​​ഷ​ന​ൽ എം.​ആ​ർ.​ഐ, മ​രു​ന്ന് കു​ത്തി​വെ​ക്കാ​തെ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ വൈ​ക​ല്യ​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ആ​ൻ​ജി​യോ​ഗ്രാം എ​ന്നി​വ​യെ​ല്ലാം പു​തി​യ എം.​ആ​ർ.​ഐ​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. മൂ​ന്നു​വ​ർ​ഷ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പ​മു​ള്ള 1.5 ടെ​സ്ല എം.​ആ​ർ.​ഐ മെ​ഷീ​നാ​ണ്.

25 ശ​ത​മാ​നം പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​പ​യോ​ഗി​ച്ച്​ സേ​വ​നം ന​ൽ​കാ​ൻ ക​ഴി​യു​ന്ന​ത്. സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ആ​ദ്യ​ത്തെ 256 സ്ലൈ​സ് സി.​ടി സ്കാ​ന​റും സ്ഥാ​പി​ക്കും. ആ​ധു​നി​ക ഫു​ള്ളി ഓ​ട്ടോ​മേ​റ്റ​ഡ് ഡി​ജി​റ്റ​ൽ എ​ക്സ്റേ സം​വി​ധാ​നം, ഡി​ജി​റ്റ​ൽ മാ​മോ​ഗ്ര​ഫി, ഡോ​പു​ല​ർ യു.​എ​സ്.​ജി സ്കാ​നു​ക​ൾ എ​ന്നി​ങ്ങ​നെ സ​ർ​വ​സ​ജ്ജ​മാ​യ വി​ഭാ​ഗ​മാ​ണ് പു​തി​യ ബ്ലോ​ക്കി​ലേ​ത്.

മെ​ഷീ​നു​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ഛത്തീ​സ്ഗ​ഢി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ചു​മ​ത​യു​ള്ള കെ.​എം.​എ​സ്.​സി.​എ​ൽ മേ​ധാ​വി തി​രി​കെ എ​ത്തു​ന്ന​തോ​ടെ മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്​ ന​ട​പ​ടി തു​ട​ങ്ങും.

സ്ഥ​ലം എം.​എ​ൽ.​എ കൂ​ടി​യാ​യ മ​ന്ത്രി വാ​സ​വ​ന്‍റെ​യും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്‍റെ​യും പ്ര​ത്യേ​ക താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ്​ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​ശു​പ​ത്രി​യി​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്‌.

പു​തി​യ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ കെ​ട്ടി​ട നി​ർ​മാ​ണ​വും ഇ​തി​നു സ​മീ​പം ത​ന്നെ പു​രോ​ഗ​മി​ക്കു​ന്നു.

Tags:    
News Summary - Construction of surgical block in Kottayam Medical College is in the final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.