കോട്ടയം: പെൺകുട്ടിയുമായുള്ള സൗഹൃദത്തിെൻറ പേരിലെ തർക്കത്തിെനാടുവിൽ യുവാവിനെ കുത്തിപ്പരിക്കേൽപിച്ച ഗുണ്ടാസംഘാംഗം അറസ്റ്റിൽ. ആർപ്പൂക്കര വില്ലൂന്നി ലക്ഷം വീട് കോളനിയിൽ പേരോത്ത് ജിബിൻ ബിനോയിയെയാണ് (കുരുടി -24) കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ. അരുണിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കാരാപ്പുഴ സ്വദേശിയായ വിഘ്നേഷിനാണ് കുത്തേറ്റത്. കാരാപ്പുഴ സ്വദേശിയായ പെൺകുട്ടിയുമായി വിഘ്നേഷ് സൗഹൃദത്തിലായിരുന്നു. പെൺകുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് വിഘ്നേഷിനെ തടഞ്ഞുനിർത്തി ജിബിൻ ആവശ്യപ്പെടുകയായിരുന്നു. ഇത് വാക്കുതർക്കമാകുകയും കുത്തിപ്പരിക്കേൽപിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം രാത്രി കോട്ടയം തടത്തിപ്പറമ്പ് ഭാഗത്തായിരുന്നു സംഭവം. ഒരുമാസം മുമ്പാണ് ജിബിൻ ജയിലിൽനിന്നിറങ്ങിയത്. 2019 ഒക്ടോബറിൽ ഇതേ പെൺകുട്ടിയുമായുള്ള സൗഹൃദത്തിെൻറപേരിൽ കാരാപ്പുഴ പയ്യമ്പള്ളിച്ചിറയിൽ സുജിത്തിനെ (23) ജിബിൻ കുത്തിപ്പരിക്കേൽപിച്ചിരുന്നു. ഈ കേസിൽ ജിബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, മറ്റൊരു ക്രിമിനൽ കേസിൽ അറസ്റ്റിലായ ജിബിൻ ഒരുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജിബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.