കോട്ടയം: മൊബൈൽ ആക്സസറി വില്പനയിൽ കോടികളുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. 6.14 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയ കോട്ടയം ലക്ഷ്മി മൊബൈൽ ആക്സസറീസ് സ്ഥാപന ഉടമ ബദാറാം ആണ് അറസ്റ്റിലായത്.
സംസ്ഥാന ചരക്കുസേവന നികുതിവകുപ്പ് ഇന്റലിജൻസ് വിഭാഗം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയത്.
മുംബൈ, ഡൽഹി നിയമപ്രകാരമുള്ള പാഴ്സലുകളിലൂടെയും മുതലായ സ്ഥലങ്ങളിൽ നിന്നും ജി.എസ്.ടി രേഖകൾ ഇല്ലാതെയും റെയിൽവേ എത്തിക്കുന്ന സാധനങ്ങൾ നികുതിവെട്ടിച്ച് മറ്റ് വ്യാപാരികൾക്ക് നൽകുകയാണ് ഇവർ വർഷങ്ങളായി ചെയ്യുന്നത്. പരിശോധനയിൽ കണ്ടെത്തിയ രേഖകൾപ്രകാരം 34.11 കോടി രൂപയുടെ കണക്കിൽപെടാത്ത വിറ്റു വരവ് കണ്ടെത്തി. ഇതുപ്രകാരം 6.14 കോടിയുടെ നികുതിവെട്ടിപ്പാണ് ബദാ റാം നടത്തിയത്.
പരിശോധനക്ക് ചരക്കുസേവന നികുതിവകുപ്പ് ഇന്റലിജൻസ് വിഭാഗം സോണൽ ജോയിൻ കമ്മീഷണർ പി.എസ് കിരൺലാൽ, ആലപ്പുഴ ഡപ്യൂട്ടി കമ്മീഷണർ ഇന്റലിജൻസ് ജി.അനിൽകുമാർ, പി.ആർ സീമ, എ.അനീഷ്, റെനി ആന്റണി, സുനിത, അഗസ്റ്റിൻ, സുജിത്ത് എന്നിവർ നേതൃത്വം വഹിച്ചു. ഇന്റലിജൻസ് ഓഫിസർമാരായ രാജഗോപാൽ, ബിജു പി.എസ് നായർ, ശ്രീകാന്ത്, മഹേഷ് തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.