കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ഹൈകോടതി ഇടപെടൽ. കെട്ടിടം പൊളിക്കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിച്ച് അറിയിക്കാന്‍ ഹൈകോടതി ഉത്തരവിട്ടു.
അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് 2020-ല്‍ നല്കിയ പൊതുതാൽപര്യ ഹരജിയിലെ ഉത്തരവ് ഒന്നര വര്‍ഷമായിട്ടും നഗരസഭ നടപ്പാക്കിയില്ലെന്ന് കാണിച്ച് വിവരാവകാശ പ്രവര്‍ത്തകനായ മഹേഷ് വിജയന് നല്കിയ കോടതി അലക്ഷ്യ ഹരജിയിലാണ് നടപടി.
പൊളിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനാണ് നഗരസഭക്ക് നിർദേശം നല്‍കിയിരിക്കുന്നത്. കേസ് വീണ്ടും 29ന് പരിഗണിക്കുന്നുണ്ട്.
ഹൈകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചൊവാഴ്ച നഗരസഭയില്‍ വിവിധ കക്ഷിനേതാക്കളുടെയും സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയര്മാന്മാരുടെയും യോഗം ചേര്‍ന്നിരുന്നു. തുടര്‍ നടപടികളുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ 10.30ന് അടിയന്തര കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൗണ്‍സിലില്‍ വിശദീകരിക്കും.
നിലവിൽ പുതിയ കെട്ടിടം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുകയാണ്. കെട്ടിടത്തിെൻറ രൂപരേഖ സംബന്ധിച്ച് ആര്കിടെക്റ്റുമാരായി ചര്‍ച്ച നടത്തിയിരുന്നു. നാലു കമ്പനികള്‍ നഗരസഭയെ സമീപിക്കുകയും ഇവര്‍ പ്ലാന്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭ ആവശ്യപ്പെട്ടാല്‍ ഇവര്‍ പദ്ധതി വിശദീകരണം നടത്തും.
അതേസമയം, കെട്ടിടം പൊളിച്ചുനീക്കാനുള്ള തീരുമാനത്തിൽ വ്യാപാരികൾ പ്രതിഷേധത്തിലാണ്. ബദല്‍ മാര്‍ഗം കണ്ടെത്താന്‍ പല വ്യാപാരികള്‍ക്കും കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.