സു​ജ​

തെരുവുനായ് ആക്രമണത്തിൽ ആശുപത്രി ജീവനക്കാരിക്ക് പരിക്ക്

വൈ​ക്കം: ഇ​ട​യാ​ഴ​ത്ത് തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ട​യാ​ഴം സി.​എ​ച്ച്.​സി​യി​ലെ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രി​ക്ക്​ ക​ടി​യേ​റ്റു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ്​ സം​ഭ​വം. ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ഗേ​റ്റ്​ തു​റ​ക്കു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​രി സു​ജ​ക്കാ​ണ് നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

റോ​ഡി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്​ സു​ജ​ക്കു​നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യും വ​സ്ത്രം ക​ടി​ച്ചു​​കീ​റു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ നി​ല​ത്തു​വീ​ണ ഇ​വ​രു​ടെ കൈ​ക്ക്​ നാ​യ്​ ക​ടി​ച്ചു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ നാ​യെ തു​ര​ത്തി​യ​തി​നാ​ൽ കൂ​ടു​ത​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സു​ജ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - Hospital employee injured in stray dog ​​attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.