കോട്ടയം: ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ കീഴിൽ കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ ഗ്രാമപഞ്ചായത്തുകൾക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. നിർമാണോദ്ഘാടനം മാന്തുരുത്തിയിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു.
കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ, നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജെ ബീന, നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി വി. സോമൻ, ജില്ല പഞ്ചായത്ത് അംഗം ഹേമലത പ്രേംസാഗർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ലത ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലത ഉണ്ണികൃഷ്ണൻ, വർഗീസ് ജോസഫ്, നെടുങ്കുന്നം പഞ്ചായത്ത് സ്ഥിരംസമിതിയംഗം രാജമ്മ രവീന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ലാമിയ എലിസബത്ത് ജോസഫ്, ജോ ജോസഫ്, കെ.എൻ. ശശീന്ദ്രൻ, വാട്ടർ അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം ഷാജി പാമ്പൂരി എന്നിവർ പങ്കെടുത്തു.
രണ്ടുഘട്ടമായി 236.56 കോടി രൂപയാണ് ചെലവഴിക്കുന്നത്
ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ട്രീറ്റ്മെന്റ് പ്ലാന്റ്, അതത് പഞ്ചായത്തുകളിൽ ഓവർഹെഡ് ടാങ്ക് എന്നിവ സ്ഥാപിക്കാനുള്ള സ്ഥലവും വാട്ടർ അതോറിറ്റിക്ക് ലഭ്യമാക്കി
കങ്ങഴ പഞ്ചായത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. മൂന്ന് പഞ്ചായത്തുകളിലുമായി 21,000 കണക്ഷനാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത്
പ്രതിദിനം 12 ദശലക്ഷം ലിറ്റർ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റാണ് സ്ഥാപിക്കുന്നത്
ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടർ ടാങ്ക് എന്നിവയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭിക്കും
പദ്ധതി യാഥാർഥ്യമാകുന്നതോടെ മൂന്നു പഞ്ചായത്തിലും നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ അപര്യാപ്തതകളും മറികടക്കാനാകും
മണിമലയാറ്റിൽ ഉള്ളൂർ പടിയിൽനിന്ന് വെള്ളം പമ്പുചെയ്ത് നെടുംകുന്നം പഞ്ചായത്തിലെ പ്ലാന്റിൽ ട്രീറ്റ് ചെയ്ത് അതത് പഞ്ചായത്തുകളിൽ സ്ഥാപിക്കുന്ന ഓവർഹെഡ് ടാങ്കുകളിൽ ശേഖരിച്ചാണ് ശുദ്ധജലം വിതരണം ചെയ്യുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.