കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് അംഗമായി ചുമതല ഏല്‍ക്കേണ്ട മുണ്ടക്കയം വണ്ടന്‍പതാല്‍ ഡിവിഷനിലെ അജിത സത്യപ്രതിജ്ഞക്കെത്തിയത് ഭര്തൃപിതാവിെൻറ സംസ്‌കാരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ. അജിത രതീഷിെൻറ ഭര്‍തൃപിതാവും സി.പി.എം നേതാവുമായിരുന്ന വി.കെ. രാജപ്പെൻറ നിര്യാണമാണ് കണ്ണീർ നിമിഷങ്ങൾക്ക് വഴിവെച്ചത്.
ഞായറാഴ്ച രാത്രിയാണ് വി.കെ എന്നറിയപ്പെടുന്ന വി.കെ. രാജപ്പന്‍ മരണപ്പെട്ടത്. ഭര്തൃപിതാവിെൻറ മരണത്തോടെ അജിത ആദ്യം സത്യപ്രതിജ്ഞ ചടങ്ങ് മാറ്റിവെക്കാന്‍ തീരുമാനിച്ചെങ്കിലും എല്ലാവരുടെയും നിര്‍ബന്ധത്തിനുവഴങ്ങി ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരിക്കുകയായിരുന്നു. സത്യപ്രതിജ്ഞക്കായി പേരുവിളിച്ചതോടെ വിങ്ങിപ്പൊട്ടി.
സഹപ്രവര്‍ത്തകര്‍ അജിതയെ സാന്ത്വനിപ്പിച്ച് കസേരയിലിരുത്തുകയായിരുന്നു. തെരഞ്ഞെടുപ്പിലും അജിത പ്രതിസന്ധികൾ നേരിട്ടിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ഐ.സി.യുവിലായിരുന്നു. പിന്നീട് ആശുപത്രി കിടക്കയില്‍നിന്ന് വിഡിയോ കോളിലും മറ്റുമായിരുന്നു വോട്ടുപിടിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.