കാഞ്ഞിരപ്പള്ളി: രക്താർബുദ ബാധിതനായ യുവാവിെൻറ ചികിത്സക്ക് പണം കണ്ടെത്താനുള്ള ധസമാഹരണം ഞായറാഴ്ച ആരംഭിക്കും. പാറത്തോട് പാലപ്ര മുണ്ടയ്ക്കൽ എം.എൻ. അഭിലാഷിെൻറ തുടർചികിത്സക്ക്, പാറത്തോട് പഞ്ചായത്ത് പ്രസിഡൻറ് ജോണിക്കുട്ടി മഠത്തിനകം ചെയർമാനും പഞ്ചായത്ത് അംഗം കെ.കെ. ശശികുമാർ ജനറൽ കൺവീനറായും കമ്മിറ്റി രൂപംനൽകിയിരുന്നു. 21 മുതൽ 28 വരെ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 19 വാർഡുകൾ ഉൾപ്പെടുന്ന പാലപ്ര മേഖലയിൽനിന്നാണ് ധനസമാഹരണം നടത്തുക.
20 ലക്ഷം രൂപയാണ് തുടർചികിത്സക്ക് വേണ്ടത്. അഭിലാഷ് കൂലിവേല ചെയ്താണ് അമ്മയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങിയ കുടുംബം പോറ്റിയിരുന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്കിെൻറ പാറത്തോട് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 227101000010161. IFSC: IOBA0002271.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.