കോ​ട്ട​യം ജില്ല പഞ്ചായത്ത്​: സി.പി.ഐ വഴങ്ങി; ആദ്യടേമിൽ കേരള കോൺഗ്രസും സി.പി.എമ്മും

കോ​ട്ട​യം: യു.​ഡി.​എ​ഫി​െൻറ കു​ത്ത​ക ത​ക​ർ​ത്ത്​ എ​ൽ.​ഡി.​എ​ഫ്​ പി​ടി​ച്ചെ​ടു​ത്ത കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്തി​ല്‍ ആ​ദ്യ ടേ​മി​ൽ പ്ര​സി​ഡ​ൻ​റ്​ പ​ദ​വി കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ന്. നി​ര്‍മ​ല ജി​മ്മി പ്ര​സി​ഡ​ൻ​റാ​കും.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ്​ കൂ​ടു​ത​ൽ സീ​റ്റു​ണ്ടാ​യി​ട്ടും ​ജോ​സ്​ വി​ഭാ​ഗ​ത്തി​ന്​ പ്ര​സി​ഡ​ൻ​റ്​ പ​ദം ന​ൽ​കാ​നു​ള്ള സി.​പി.​എം തീ​രു​മാ​നം. സി.​പി.​എ​മ്മി​ലെ ടി.​എ​സ്. ശ​ര​ത്താ​കും വൈ​സ് പ്ര​സി​ഡ​ൻ​റ്.

ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണം പ​ങ്കി​ടാ​നാ​ണ്​ എ​ൽ.​ഡി.​എ​ഫി​ലെ ധാ​ര​ണ. ര​ണ്ടു​വ​ര്‍ഷം വീ​തം കേ​ര​ള കോ​ണ്‍ഗ്ര​സും സി.​പി.​എ​മ്മും ഒ​രു​വ​ര്‍ഷം സി.​പി.​ഐ​യു​ടെ പ്ര​തി​നി​ധി​യും പ്ര​സി​ഡ​ൻ​റാ​കും. വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​വും സ​മാ​ന​രീ​തി​യി​ൽ പ​ങ്കി​ടും. പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം ആ​ദ്യ ര​ണ്ടു വ​ര്‍ഷം കേ​ര​ള കോ​ണ്‍സ്രി​നും തു​ട​ര്‍ന്ന്​ ര​ണ്ടു​വ​ര്‍ഷം സി.​പി.​എ​മ്മി​നും അ​വ​സാ​ന വ​ര്‍ഷം സി.​പി.​ഐ​ക്കു​മാ​ണ്. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ആ​ദ്യ ര​ണ്ടു വ​ര്‍ഷം സി.​പി.​എം, തു​ട​ര്‍ന്നു​ള്ള ഒ​രു വ​ര്‍ഷം സി.​പി.​ഐ, അ​വ​സാ​ന ര​ണ്ടു​വ​ര്‍ഷം കേ​ര​ള കോ​ണ്‍ഗ്ര​സ് എ​ന്ന രീ​തി​യി​ലാ​ണ്.

ആ​ദ്യ​ടേ​മി​ൽ വൈ​സ ്​പ്ര​സി​ഡ​ൻ​റ്​ പ​ദം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സി.​പി.​ഐ ഏ​തി​ർ​പ്പ്​ ഉ​യ​ർ​ത്തി​യെ​ങ്കി​ലും ഒ​ടു​വി​ൽ വ​ഴ​ങ്ങി. ര​ണ്ടാം​ടേ​മി​ൽ ​ൈവ​സ്​ പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യെ​ന്ന സി.​പി.​എം നി​ർ​ദേ​ശം ഇ​വ​ർ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്​​ച ചേ​ർ​ന്ന എ​ൽ.​ഡി.​എ​ഫ്​ യോ​ഗം ധാ​ര​ണ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി. എ​ൽ.​ഡി.​എ​ഫ്​ -14 , യു.​ഡി.​എ​ഫ്​-7, ജ​ന​പ​ക്ഷം-1 എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ക്ഷി​നി​ല.

സി.​പി.​ഐ​ക്ക്​ പി​ന്നീ​ട് ല​ഭി​ക്കു​ന്ന പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം പി.​എ​സ്. പു​ഷ്മ​ണി​ക്കും വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം ശു​ഭേ​ഷ് സു​ധാ​ക​ര​നും ല​ഭി​ക്കാ​നാ​ണ്​ സാ​ധ്യ​ത. സി.​പി.​എ​മ്മി​െൻറ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക്​ കു​മ​ര​ക​ത്ത്​ നി​ന്നു ജ​യി​ച്ച കെ.​വി. ബി​ന്ദു​വി​നാ​ണ്​ പ്ര​ഥ​മ പ​രി​ഗ​ണ​ന.

കേ​ര​ള കോ​ണ്‍ഗ്ര​സി​നു ല​ഭി​ക്കു​ന്ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം സം​ബ​ന്ധി​ച്ചു പി​ന്നീ​ട് മാ​ത്ര​മേ തീ​രു​മാ​ന​മു​ണ്ടാ​കൂ​വെ​ന്ന്​ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. നി​ര്‍മ​ല കു​റ​വി​ല​ങ്ങാ​ട് ഡി​വി​ഷ​നി​ല്‍നി​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​െ​പ്പ​ട്ട​ത്. യു​വ​നേ​താ​വാ​യ ശ​ര​ത്ത്​ വെ​ള്ളൂ​ര്‍ ഡി​വി​ഷ​നി​ല്‍നി​ന്നാ​ണ് വി​ജ​യി​ച്ച​ത്.

2010-15 കാ​ല​യ​ള​വി​ല്‍ ഒ​രു ടേ​മി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന നി​ര്‍മ​ല, ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. വ​നി​ത വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍, കേ​ര​ള സ്‌​റ്റേ​റ്റ് ഹാ​ന്‍ഡി​കാ​പ്പ്ഡ് വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍, പാ​ലാ അ​ര്‍ബ​ന്‍ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് മെം​ബ​റാ​യി പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. കേ​ര​ള കോ​ണ്‍ഗ്ര​സി​െൻറ വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​ണ്.

സം​സ്ഥാ​ന​മൊ​ട്ടാ​കെ. യു​വാ​ക്ക​ള്‍ക്ക്​ പ്രാ​ധാ​ന്യം ന​ല്‍കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ശ​ര​ത്തി​ലേ​ക്ക്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം എ​ത്തു​ന്ന​ത്. ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗ​മാ​യ ശ​ര​ത്, എ​സ്.​എ​ഫ്.​ഐ മു​ൻ സം​സ്ഥാ​ന ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. ഉ​ഴ​വൂ​ർ സെൻറ്​ സ്​​റ്റീ​ഫ​ൻ​സ് കോ​ള​ജ്, ത​ല​യോ​ല​പ്പ​റ​മ്പ് ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഡി​ഗ്രി പ​ഠ​നം. കാ​മ്പ​സ് സ​മ​ര​മു​ഖ​ത്ത്​ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. എ​സ്.​എ​ഫ്.​ഐ മു​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​ണ്.

Tags:    
News Summary - kerala congress and CPM will rule kottayam district panchayath in first term

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.