കോട്ടയം ജില്ല പഞ്ചായത്ത്: സി.പി.ഐ വഴങ്ങി; ആദ്യടേമിൽ കേരള കോൺഗ്രസും സി.പി.എമ്മും
text_fieldsകോട്ടയം: യു.ഡി.എഫിെൻറ കുത്തക തകർത്ത് എൽ.ഡി.എഫ് പിടിച്ചെടുത്ത കോട്ടയം ജില്ല പഞ്ചായത്തില്‍ ആദ്യ ടേമിൽ പ്രസിഡൻറ് പദവി കേരള കോൺഗ്രസ് എമ്മിന്. നിര്‍മല ജിമ്മി പ്രസിഡൻറാകും.
നിയമസഭ തെരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടാണ് കൂടുതൽ സീറ്റുണ്ടായിട്ടും ജോസ് വിഭാഗത്തിന് പ്രസിഡൻറ് പദം നൽകാനുള്ള സി.പി.എം തീരുമാനം. സി.പി.എമ്മിലെ ടി.എസ്. ശരത്താകും വൈസ് പ്രസിഡൻറ്.
ജില്ല പഞ്ചായത്ത് ഭരണം പങ്കിടാനാണ് എൽ.ഡി.എഫിലെ ധാരണ. രണ്ടുവര്‍ഷം വീതം കേരള കോണ്‍ഗ്രസും സി.പി.എമ്മും ഒരുവര്‍ഷം സി.പി.ഐയുടെ പ്രതിനിധിയും പ്രസിഡൻറാകും. വൈസ് പ്രസിഡൻറ് സ്ഥാനവും സമാനരീതിയിൽ പങ്കിടും. പ്രസിഡൻറ് സ്ഥാനം ആദ്യ രണ്ടു വര്‍ഷം കേരള കോണ്സ്രിനും തുടര്‍ന്ന് രണ്ടുവര്‍ഷം സി.പി.എമ്മിനും അവസാന വര്‍ഷം സി.പി.ഐക്കുമാണ്. വൈസ് പ്രസിഡൻറ് ആദ്യ രണ്ടു വര്‍ഷം സി.പി.എം, തുടര്‍ന്നുള്ള ഒരു വര്‍ഷം സി.പി.ഐ, അവസാന രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസ് എന്ന രീതിയിലാണ്.
ആദ്യടേമിൽ വൈസ ്പ്രസിഡൻറ് പദം വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ ഏതിർപ്പ് ഉയർത്തിയെങ്കിലും ഒടുവിൽ വഴങ്ങി. രണ്ടാംടേമിൽ ൈവസ് പ്രസിഡൻറ് പദവിയെന്ന സി.പി.എം നിർദേശം ഇവർ അംഗീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച ചേർന്ന എൽ.ഡി.എഫ് യോഗം ധാരണക്ക് അംഗീകാരം നൽകി. എൽ.ഡി.എഫ് -14 , യു.ഡി.എഫ്-7, ജനപക്ഷം-1 എന്നിങ്ങനെയാണ് കക്ഷിനില.
സി.പി.ഐക്ക് പിന്നീട് ലഭിക്കുന്ന പ്രസിഡൻറ് സ്ഥാനം പി.എസ്. പുഷ്മണിക്കും വൈസ് പ്രസിഡൻറ് സ്ഥാനം ശുഭേഷ് സുധാകരനും ലഭിക്കാനാണ് സാധ്യത. സി.പി.എമ്മിെൻറ പ്രസിഡൻറ് സ്ഥാനത്തേക്ക് കുമരകത്ത് നിന്നു ജയിച്ച കെ.വി. ബിന്ദുവിനാണ് പ്രഥമ പരിഗണന.
കേരള കോണ്‍ഗ്രസിനു ലഭിക്കുന്ന വൈസ് പ്രസിഡൻറ് സ്ഥാനം സംബന്ധിച്ചു പിന്നീട് മാത്രമേ തീരുമാനമുണ്ടാകൂവെന്ന് നേതാക്കള്‍ പറഞ്ഞു. നിര്‍മല കുറവിലങ്ങാട് ഡിവിഷനില്‍നിന്നാണ് തെരഞ്ഞെടുക്കെപ്പട്ടത്. യുവനേതാവായ ശരത്ത് വെള്ളൂര്‍ ഡിവിഷനില്‍നിന്നാണ് വിജയിച്ചത്.
2010-15 കാലയളവില്‍ ഒരു ടേമില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറായിരുന്ന നിര്‍മല, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് പദവികളും വഹിച്ചിട്ടുണ്ട്. വനിത വികസന കോര്പറേഷന്, കേരള സ്റ്റേറ്റ് ഹാന്‍ഡികാപ്പ്ഡ് വികസന കോര്പറേഷന്, പാലാ അര്‍ബന്‍ സൊസൈറ്റി എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് മെംബറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിെൻറ വനിത വിഭാഗം സംസ്ഥാന പ്രസിഡൻറാണ്.
സംസ്ഥാനമൊട്ടാകെ. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നതിെൻറ ഭാഗമായാണ് ശരത്തിലേക്ക് വൈസ് പ്രസിഡൻറ് സ്ഥാനം എത്തുന്നത്. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗമായ ശരത്, എസ്.എഫ്.ഐ മുൻ സംസ്ഥാന ജോയൻറ് സെക്രട്ടറിയുമായിരുന്നു. ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളജ്, തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജ് എന്നിവിടങ്ങളിലായി ഡിഗ്രി പഠനം. കാമ്പസ് സമരമുഖത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്നു. എസ്.എഫ്.ഐ മുന്‍ ജില്ല സെക്രട്ടറിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.