കോട്ടയം: ജില്ലതല കേരളോത്സവത്തിൽ 289 പോയന്റുനേടി ചങ്ങനാശ്ശേരി നഗരസഭ ഓവറോൾ ചാമ്പ്യൻമാരായി. 211 പോയന്റോടെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും 105 പോയന്റോടെ ളാലം ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും സ്വന്തമാക്കി. കായികമേളയിലും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ചങ്ങനാശ്ശേരി നഗരസഭ, മാടപ്പള്ളി, ളാലം ബ്ലോക്ക് പഞ്ചായത്തുകൾ നേടി.
കലാമേളയിൽ ഒന്നാം സ്ഥാനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനും രണ്ടാം സ്ഥാനം ചങ്ങനാശ്ശേരി നഗരസഭക്കും മൂന്നാം സ്ഥാനം പാമ്പാടി ബ്ലോക്ക് പഞ്ചായത്തിനുമാണ് ലഭിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി കായിക മത്സരങ്ങൾ കൂടി പൂർത്തിയായതോടെ ജില്ലതല കേരളോത്സവം സമാപിച്ചു. കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.ആർ. അനുപമ, പി.കെ. വൈശാഖ്, സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം സന്തോഷ് കാലാ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ, സെക്രട്ടറി എൽ. മായാദേവി എന്നിവർ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയ ചങ്ങനാശ്ശേരി നഗരസഭക്കുള്ള ട്രോഫി നഗരസഭ അധ്യക്ഷ ബീന ജോബിയും വൈസ് ചെയർപേഴ്സൻ മാത്യൂസ് ജോർജും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രിയ രാജേഷും ചേർന്ന് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.