കോട്ടയം: എം.സി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ബൊലേറോ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ജീപ്പ് ഡ്രൈവർ തൊടുപുഴ സ്വദേശി സനോഷ് (55) ആണ് മരിച്ചതിൽ ഒരാൾ. രണ്ടാമത്തെ വ്യക്തിയെ കുറിച്ച് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. തമിഴ്നാട് സ്വദേശിയെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം.
അപകടത്തിൽ ജീപ്പിന് പിന്നിലിരുന്ന മൂന്നുപേർക്ക് പരുക്കേറ്റു. ബംഗളൂരുവിൽ നിന്ന് വന്ന ലോറിയിൽ ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. ഇന്റീരിയർ വർക്ക് ചെയ്യുന്ന തൊഴിലാളികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ജീപ്പിന്റെ മുൻവശം പൂർണമായും തകർന്നു. അഗ്നിരക്ഷാസേന എത്തിയാണ് വാഹനം നീക്കിയത്. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.