കോട്ടയത്തെ വികസനം സി.പി.എം, കോൺഗ്രസ്​ ‘ആകാശപ്പോര്​’

കോ​ട്ട​യം: കോ​ട്ട​യ​ത്തി​ന്‍റെ വി​ക​സ​ന​ത്തെ​ച്ചൊ​ല്ലി എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​​ഫും ത​മ്മി​ൽ രാ​ഷ്ട്രീ​യ​പ്പോ​ര്. വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ന​ഗ​ര​മ​ധ്യ​ത്തി​ലെ ആ​കാ​ശ​പ്പാ​ത​യാ​ണ്​ ത​ർ​ക്ക​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു.

ആ​കാ​ശ​പ്പാ​ത​ക്ക്​ സ​ർ​ക്കാ​ർ മ​നഃ​പൂ​ർ​വം തു​ര​ങ്കം​വെ​ക്കു​ക​യാ​ണെ​ന്ന്​ എം.​എ​ൽ.​എ ആ​രോ​പി​ക്കു​മ്പോ​ൾ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കാ​തെ പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മി​ട്ട എം.​എ​ൽ.​എ​യാ​ണ്​ കു​റ്റ​ക്കാ​ര​നെ​ന്ന്​ എ​ൽ.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ തിരിച്ചടിച്ചു. ആ​കാ​ശ​പ്പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ മ​ന്ത്രി​മാ​രാ​യ ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ​യും വി.​എ​ൻ. വാ​സ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​ട്ടേ​റെ ത​വ​ണ ച​ർ​ച്ച ന​ട​ത്തു​ക​യും നി​ര​വ​ധി ത​വ​ണ നി​യ​മ​സ​ഭ​യി​ലും പ്ര​ശ്നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്​​തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

കോ​ട്ട​യ​ത്ത്​ നി​ർ​മാ​ണം തു​ട​ങ്ങി​യ ശേ​ഷ​മാ​ണ്​ തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും തൃ​ശൂ​രും ആ​കാ​ശ​പ്പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കോ​ട്ട​യ​ത്തി​നോ​ട്​ എ​ന്തി​നാ​ണീ വി​വേ​ച​ന​മെ​ന്നും തി​രു​വ​ഞ്ചൂ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദി​ച്ചു.

എ​ന്നാ​ൽ, എം.​​എ​ൽ.​എ​യാ​ണ്​ കോ​ട്ട​യ​ത്തി​ന്‍റെ അ​പ​മാ​ന​മെ​ന്നും​​ സി.​പി.​എം നേ​താ​ക്ക​ൾ ഇ​തി​ന്​ മ​റു​പ​ടി​യാ​യി തി​രി​ച്ച​ടി​ച്ചു. മ​റ്റി​ട​ങ്ങ​ളി​ൽ ആ​കാ​ശ​പ്പാ​ത നി​ർ​മി​ച്ച​ത്​ ബു​ദ്ധി​യു​ള്ള​വ​രാ​യി​രു​ന്നെ​ന്നും സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന്​ ശേ​ഷ​മാ​ണ്​ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നു​മാ​യി​രു​ന്നു സി.​പി.​എം നേ​താ​ക്ക​ളു​ടെ മ​റു​പ​ടി. 800 കോ​ടി​യോ​ളം രൂ​പ​യു​ടെ വി​ക​സ​ന​മാ​ണ്​ കോ​ട്ട​യ​ത്ത്​ സ​ർ​ക്കാ​ർ ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്ന​ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ​യു​ടെ പ്ര​സ്താ​വ​ന​യോ​ടെ​യാ​ണ്​ രാ​ഷ്ട്രീ​യ​പ്പോ​ര്​ ആ​രം​ഭി​ക്കു​ന്ന​ത്. യു.​ഡി.​എ​ഫ്​ ഭ​ര​ണ​കാ​ല​ത്ത്​ നി​ർ​മാ​ണം ആ​രം​ഭി​ച്ച പ​ല പ്ര​വൃ​ത്തി​ക​ളും മു​ട​ങ്ങി​യി​ട്ട്​ എ​ട്ട്​ വ​ർ​ഷ​മാ​യി. ക​ഞ്ഞി​ക്കു​ഴി മേ​ൽ​പാ​ലം, ആ​കാ​ശ​പ്പാ​ത, സ്​​പോ​ർ​ട്​​സ്​ കോ​ള​ജ്​ തു​ട​ങ്ങി ഒ​ട്ടേ​റെ നി​ർ​മാ​ണ​ങ്ങ​ളാ​ണ്​ സ​ർ​ക്കാ​ർ മാ​റി​യ​തോ​ടെ നി​ശ്ച​ല​മാ​യ​തെ​ന്നും എം.​എ​ൽ.​എ ആ​രോ​പി​ച്ചി​രു​ന്നു.

വി​ക​സ​ന​രം​ഗ​ത്തെ പ​രാ​ജ​യം മ​റ​ച്ചു​വെ​ക്കാ​നാ​ണ്​ എം.​എ​ൽ.​എ സ​ർ​ക്കാ​റി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​ മ​റു​പ​ടി​യു​മാ​യി സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​അ​നി​ൽ​കു​മാ​ർ രം​ഗ​ത്തെ​ത്തി. മീ​ന​ന്ത​റ മീ​ന​ച്ചി​ലാ​ര്‍-​കൊ​ടൂ​രാ​ര്‍ സം​യോ​ജ​ന പ​ദ്ധ​തി വ​ൻ ത​ട്ടി​പ്പാ​ണെ​ന്നും ഇ​തേ​പ്പ​റ്റി വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​രോ​പ​ണം ഉ​ന്ന​യി​ച്ച്​ യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ ഫി​ല്‍സ​ൺ മാ​ത്യൂ​സും നേ​താ​ക്ക​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ​ത്തി​യി​രു​ന്നു.

ഇ​തോ​ടെ ഇ​രു​പാ​ർ​ട്ടി​യും ത​മ്മി​ലു​ള്ള പോ​ര്​ ശ​ക്ത​മാ​വു​ക​യാ​ണ്. വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ പ​രാ​തി എ​വി​ടെ​യെ​ന്നും ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന്​ ശേ​ഷം പ​രാ​തി കൊ​ടു​ക്കു​ന്ന​ത്​ സാ​ധൂ​ക​രി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണെ​ന്നും ഈ ​ആ​രോ​പ​ണ​ത്തി​ൽ നി​യ​മ​സാ​ധു​ത നി​ല​നി​ൽ​ക്കി​ല്ലെ​ന്നും അ​ഡ്വ. കെ. ​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

ഫി​ല്‍സ​ണ്‍ മാ​ത്യൂ​സി​ന്‍റെ ആ​രോ​പ​ണം സം​ബ​ന്ധി​ച്ച്​ യു.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Kottayam Development CPM, Congress 'sky war'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.