കോട്ടയം: പനി ഭീതി വിട്ടൊഴിയാതെ ജില്ല. വൈറൽ പനിക്ക് പുറമെ ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1 എന്നിവയും പടരുന്നു. ജൂണിൽ 30 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈമാസം ആദ്യദിനം മാത്രം നാലു പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 21 പേരാണ് ശനിയാഴ്ച ഡെങ്കി ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തിയത്. കാളകെട്ടി, ഉഴവൂർ, മണിമല, പനച്ചിക്കാട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. ജൂണിൽ അഞ്ചുപേർക്കും ഈമാസം ഒറ്റദിവസം നാലുപേർക്കും എച്ച്1 എന്‍1 സ്ഥിരീകരിച്ചു.
ഇതിനിടെ ചിക്കൻപോക്സും മലേറിയയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂണിൽ 70 പേർക്കാണ് ചിക്കൻപോക്സ് ബാധിച്ചത്. രണ്ടുപേർക്ക് എലിപ്പനിയും രണ്ടുപേർക്ക് മലേറിയയും ബാധിച്ചു. വെള്ളാവൂരിലും നെടുംകുന്നത്തുമാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്. മലേറിയ കറുകച്ചാലിലും രാമപുരത്തും. കഴിഞ്ഞയാഴ്ച ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയത് 3894 പേരാണ്. സ്വകാര്യ ആശുപത്രികളിൽ ഇതിലുമേറെ ചികിത്സക്കെത്തുന്നുണ്ട്. പല സര്‍ക്കാർ ആശുപത്രികളിലും ഒ.പി സമയം മുഴുവന്‍ പനി ബാധിതരുടെ നീണ്ട നിരയാണ്. മഴ മാറി നില്ക്കുന്ന സാഹചര്യത്തിൽ പനി വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.