കോട്ടയം: പി.സി. ചാക്കോക്ക് പിന്നാലെ െക.ആർ. രാജനും എൻ.സി.പിയിലേക്ക്.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ സ്ഥാനാർഥി പട്ടികയിൽ െക.ആർ. രാജെൻറ േപരും കോൺഗ്രസ് പരിഗണിച്ചിരുന്നു. പി.സി. ചാക്കോയാണ് പേര് നിർദേശിച്ചത്.
എന്നാൽ, ജില്ലയിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് അനുകൂല നിലപാട് സ്വീകരിച്ചില്ല. എൻ.എസ്.എസിെൻറ മാനവ വിഭവശേഷി വകുപ്പ് മേധാവിയായിരുന്ന കെ.ആർ. രാജൻ, സ്ഥാനാർഥി ചർച്ചകൾക്കിടെ ആ പദവി രാജിവെച്ചിരുന്നു. എന്നാൽ, സ്ഥാനാർഥിത്വം ലഭിച്ചില്ല. ഇതോടെയാണ് എൻ.സി.പിയിൽ ചേരാനുള്ള തീരുമാനം.
ചാക്കോയുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന രാജൻ കാഞ്ഞിരപ്പള്ളിയുടെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു.
ആൻറണി കോൺഗ്രസിെൻറ കെ.എസ്.യു ജില്ല പ്രസിഡൻറായിരുന്ന രാജൻ പിന്നീട് കോൺഗ്രസ് എസിെൻറ ഭാഗമാകുകയും കെ.എസ്.യു (എസ്) സംസ്ഥാന പ്രസിഡൻറാകുകയും ചെയ്തു. പിന്നീട് സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങി. ഇതിനിടെയാണ് കോൺഗ്രസ് കാഞ്ഞിരപ്പള്ളിയിലേക്ക് പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.