കോട്ടയം: കേരള ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷനും(കെ.ടി.ഡി.എഫ്.സി) കെ.എസ്.ആർ.ടി.സിയും തമ്മിലെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കാൻ സർക്കാർ തീരുമാനം. 2012-15 കാലയളവിൽ കെ.ടി.ഡി.എഫ്.സിയുമായുള്ള പണമിടപാടിൽ 100 കോടിയുടെ തട്ടിപ്പ് നടന്നതായി കെ.എസ്.ആർ.ടി.സി സി.എം.ഡി വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് പരിശോധനക്ക് സർക്കാർ ധനവകുപ്പിന് നിർദേശം നൽകിയത്. സി.എം.ഡിയുടെ ആരോപണത്തിെൻറ ഗൗരവം കണക്കിലെടുത്ത് വിജിലൻസ് അന്വേഷണവും പരിഗണനയിലാണ്. അതേസമയം, സുപ്രധാന ഫയലുകൾ കാണാനില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
ഇടതുസർക്കാർ അധികാരമേറ്റശേഷം കോർപറേഷെൻറ ആറാമത്തെ സി.എം.ഡിയാണ് ബിജു പ്രഭാകർ.
ഇക്കാലളയവിൽ സി.എം.ഡിയായിരുന്നവർ എന്തുകൊണ്ട് ക്രമക്കേട് കണ്ടെത്തിയില്ല എന്നതും അന്വേഷിക്കും. കെ.ടി.ഡി.എഫ്.സിയുടെ ധനസഹായത്തോടെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിർമാണം പൂർത്തിയാക്കിയ േഷാപ്പിങ് കോംപ്ലക്സുകൾ കെ.എസ്.ആർ.ടി.സിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് റിപ്പോർട്ട്. കോംപ്ലക്സുകൾ പൂർണതോതിൽ ഇനിയും പ്രവർത്തിച്ചുതുടങ്ങിയിട്ടില്ല. ഇതിെൻറ നിർമാണം കെ.എസ്.ആർ.ടി.സിക്ക് വരുത്തിയത് 500-600 കോടിയുടെ ബാധ്യതയാണെന്നാണ് കണക്കാക്കുന്നത്. പലിശയിനത്തിൽ 12.77 കോടി നൽകണം.
കോംപ്ലക്സ് നിർമാണത്തിലെ അശാസ്ത്രീയതയും പ്രതിസന്ധിക്ക് കാരണമായെന്നും വിലയിരുത്തുന്നു. ഇതെല്ലാം വിശദമായി പരിശോധിക്കാനാണ് നിർദേശം.
വരവും ചെലവും പൊരുത്തെപ്പടാതെ കോർപറേഷൻ നട്ടംതിരിയുേമ്പാഴും സാമ്പത്തിക പ്രതിസന്ധിയുടെ യഥാർഥ കാരണം കണ്ടെത്തുന്നതിൽ ഉന്നത ഉദ്യോഗസ്ഥർ പരാജയമായിരുന്നുവെന്ന ആക്ഷേപവും ശക്തമാണ്. കെ.ടി.ഡി.എഫ്.സിക്കെതിരെയും അന്വേഷണമുണ്ടാകും. നിലവിൽ ഇതിെൻറ തലപ്പത്തിരുന്ന ഏതാനും പേർക്കെതിരെ വിജിലൻസ് അന്വേഷണമടക്കം നടക്കുന്നുണ്ട്. പുതിയ അന്വേഷണത്തിൽ ഇതും ഉൾപ്പെടുത്തും.
നിലവിൽ ഫിനാൻസിെൻറ ചുമതല വഹിക്കുന്നവർക്കുപുറമെ മുമ്പ് ചുമതല വഹിച്ചിരുന്നവർക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. വിവാദ ഫയലുകൾ സി.എം.ഡി വൈകാതെ ധനവകുപ്പിന് കൈമാറും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.