കൊ​ച്ചു​പു​ര​യി​ൽ ര​മ്യ വി​നോ​ദ്​ ത​ന്‍റെ ഒ​റ്റ​മു​റി വീ​ടി​നു​മു​ന്നി​ൽ

ട്രോളല്ല ജീവിതം; രമ്യയുടെ നാക്കുപിഴ ട്രോളാക്കി സി.പി.എം സൈബർ പോരാളികൾ

കോട്ടയം: മാടപ്പള്ളിയിലെ പ്രതിഷേധത്തിനിടെ 12 വർഷമായിട്ടും ലൈഫ് പദ്ധതിയിൽ വീടുകിട്ടിയില്ലെന്ന കൊച്ചുപുരയിൽ രമ്യ വിനോദിന്‍റെ നാക്കുപിഴ സി.പി.എം സൈബർ പോരാളികൾക്ക് ട്രോളിനുള്ള വകയായിരുന്നു.

സമൂഹ മാധ്യമങ്ങളിലെങ്ങും സമരത്തിന്‍റെ പൊള്ളത്തരം എന്ന മട്ടിൽ ഈ സംഭവം പ്രചരിപ്പിച്ചു. 12 വർഷമായിട്ടും തനിക്കു വീടില്ല എന്നത് പറഞ്ഞപ്പോൾ അറിയാതെ തെറ്റു പറ്റിയതാണെന്ന് സിമന്‍റുകട്ട കൊണ്ടുള്ള ഒറ്റമുറി വീടിനുമുന്നിൽനിന്ന് രമ്യ പറഞ്ഞു. ഭർത്താവ് വിനോദ് കൂലിപ്പണിക്കാരനാണ്.

ലൈഫിൽ വീടുവേണമെങ്കിൽ സ്വന്തം സ്ഥലം വേണമെന്നു പറഞ്ഞപ്പോൾ ആകെയുള്ള ഏഴര സെന്‍റിൽനിന്ന് മൂന്നര സെന്‍റ് സ്ഥലം ഭർത്താവിന്‍റെ പിതാവ് എഴുതി നൽകി. ആ സ്ഥലത്താണ് ഒറ്റമുറി നിർമിച്ചത്. സ്ഥലമുണ്ടായിട്ടും ലൈഫിൽ വീടുകിട്ടിയില്ല.

ഈ മൂന്നര സെന്‍റിന് നടുവിലൂടെയാണ് സിൽവർലൈൻ പാത വരുന്നത്. 12 ഉം ഒമ്പതും വയസുള്ള രണ്ടു മക്കളാണിവർക്ക്. ട്രോളുണ്ടാക്കുന്നവരാരും ഈ വീടിന്‍റെ ദൈന്യത കാണുന്നില്ല.

Tags:    
News Summary - Life is not a troll; CPM cyber warriors troll Remyas tongue slip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.