കാഞ്ഞിരപ്പള്ളി: ഒരു വായനദിനം കൂടിയെത്തുമ്പോൾ കാഞ്ഞിരപ്പള്ളിയുടെ ചരിത്രവുമായി ചരിത്രപഠനകേന്ദ്രം. ഗണപതിയാർ കോവിലിന് സമീപം കപ്പപറമ്പിലുള്ള ചരിത്രപഠന കേന്ദ്രമാണ് പൂർവകാല ചരിത്രത്തിലേക്ക് കൈപിടിച്ച് നയിക്കുന്നത്. കാഞ്ഞിരപ്പള്ളി ബി.ഡി.ഒയായിരുന്ന എം.എൻ. മുഹമ്മദ് കാസിമിന്റെ സ്വകാര്യ സമ്പാദ്യമാണ് ഈ ചരിത്ര പഠനകേന്ദ്രം.
ഒട്ടേറെ ചരിത്ര സത്യങ്ങളും ആധുനിക കാഞ്ഞിരപ്പള്ളിയുടെ വളർച്ചയും സാമൂഹിക സാമ്പത്തിക വികസനങ്ങളും ഒക്കെ രേഖപ്പെടുത്തിയ പുരാതന രേഖകൾവരെ പ്രത്യേകമായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.സ്കൂൾ-കോളജ് ഗവേഷണ വിഭാഗം വിദ്യാർഥികൾ, ചരിത്രാന്വേഷികൾ തുടങ്ങിയവരാണ് ഈ കേന്ദ്രം കൂടുതലായി ഉപയോഗപ്പെടുത്തിവരുന്നത്.
വിവിധങ്ങളായ ഏഴിൽപരം ചരിത്രഗ്രന്ഥങ്ങൾ, പതിറ്റാണ്ടുകൾ പഴക്കമുള്ള സുവനീറുകൾ, അപൂർവ നോട്ടീസുകൾ തുടങ്ങിയവയൊക്കെ ഇവിടുത്തെ കാഴ്ചയാണ്. വിജ്ഞാനപ്രദങ്ങളായ ഫോട്ടോകൾ -സ്റ്റാമ്പ് ആൽബങ്ങൾ, പഴയകാല നാണയങ്ങൾ എന്നിവയും ഇവിടുത്തെ അനുബന്ധ കാഴ്ചകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.