മുണ്ടക്കയം ഈസ്റ്റ്: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം ആരംഭിക്കാൻ ദിവസങ്ങൾ അവശേഷിക്കെ കൊടുകുത്തിക്ക് സമീപം ചാമപ്പാറ വളവിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. സ്ഥിരം അപകടപ്രദേശമാണ് ഈ വളവ്. നിരവധി അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.ഏതാനും വർഷംമുമ്പ് വാഹനം നിയന്ത്രണംവിട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി വീടിന് സാരമായ കേടുപാട് സംഭവിച്ചിരുന്നു.
കൊടുംവളവും റോഡിന്റെ വീതിക്കുറവുമാണ് ഇവിടെ അപകടങ്ങൾ വർധിപ്പിക്കുന്നത്. അപകടങ്ങൾ പതിവായതോടെ വർഷങ്ങൾക്കുമുമ്പ് റോഡിന്റെ വശത്ത് കരിങ്കല്ലുകൾ കൂട്ടിയിട്ട് സുരക്ഷയൊരുക്കി.
എന്നാൽ പിന്നീട് ഇവിടെയുണ്ടായ വാഹനാപകടങ്ങളിൽ ഇത്തരത്തിൽ കൂട്ടിയിട്ട കരിങ്കല്ലുകളിൽ പകുതിയും സമീപത്തെ പുരയിടത്തിലേക്ക് പതിച്ചു. ദിവസവും നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. അപകടത്തിൽ നിരവധിപേർക്ക് ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. റോഡിന്റെ വശങ്ങളിൽ കാട് വളർന്നു നിൽക്കുന്നതും സിഗ്നൽലൈറ്റുകളുടെ അഭാവവും അപകടം വർധിപ്പിക്കാനിടയാക്കുന്നു. കൊടുംവളവുള്ള ഇവിടെ അപകടങ്ങൾ ഒഴിവാക്കുവാൻ സ്ഥിരംസംവിധാനം ഒരുക്കണമെന്ന് ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.