കോട്ടയം: നഗരസഭകളിലെ വാർഡ് പുനർവിഭജിച്ചുള്ള സർക്കാർ വിജ്ഞാപനമനുസരിച്ച്, ജില്ലയിൽ വർധിക്കുന്നത് നാലുവാർഡുകൾ. മൊത്തമുള്ള ആറ് നഗരസഭകളിൽ രണ്ടിടത്ത് വാർഡ് വർധനവില്ല. നാല് നഗരസഭകളിൽ ഒരോ വാർഡുകൾ വീതം വർധിക്കും. ചങ്ങനാശ്ശേരി, പാലാ നഗരസഭകളിലാണ് വാർഡുകളുടെ എണ്ണത്തിൽ വർധനവില്ലാത്തത്. കോട്ടയം, ഏറ്റുമാനൂർ, വൈക്കം, ഈരാറ്റുപേട്ട നഗരസഭകളിലാണ് ഒരോ വാർഡുകൾ വീതം വർധിക്കുന്നത്.
ഇതോടെ കോട്ടയം- 53, ഏറ്റുമാനൂർ- 36, ഈരാറ്റുപേട്ട- 29, വൈക്കം- 27 എന്നിങ്ങനെയായി ആകെ വാർഡുകളുടെ എണ്ണം ഉയരും. സ്ത്രീകൾക്കും പട്ടികജാതി/വർഗ വിഭാഗങ്ങൾക്കുമുള്ള സംവരണ വാർഡുകളുടെ എണ്ണവും പുതുക്കിയിട്ടുണ്ട്. നേരത്തെ ത്രിതല പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞ ദിവസം നഗരസഭകളുടെ വിജ്ഞാപനം സർക്കാർ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.