കോട്ടയം: ലോക്ഡൗണിനെത്തുടര്‍ന്ന് കടുത്ത സാമ്പത്തികപ്രതിസന്ധിയിലായ സംസ്ഥാനത്തെ നഗരസഭകളെ സഹായിക്കാൻ അടിയന്തര പദ്ധതികളുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. വരുമാനത്തില്‍ വൻകുറവ് നേരിടുന്ന നഗരസഭകൾക്ക് പ്രതിസന്ധി പരിഹരിക്കാൻ താൽക്കാലിക സംവിധാനമെന്ന നിലയിൽ ഫണ്ട് വകമാറ്റി ചെലവഴിക്കാൻ അനുമതി നൽകാനാണ് തീരുമാനം.
ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍പോലും ബുദ്ധിമുട്ട് നേരിടുന്ന ആലുവ, പാലാ നഗരസഭകൾക്ക് ശുചിത്വ മിഷൻ ഫണ്ടിൽ അവേശഷിക്കുന്ന തുക ഇതിന് വിനിയോഗിക്കാൻ അനുമതി നൽകും. പാലാ നഗരസഭയിൽ രണ്ടുകോടിയോളം രൂപ ഈ ഇനത്തിൽ അവശേഷിക്കുന്നുണ്ട്.
സംസ്ഥാനത്തെ ആറ് കോർപറേഷനും നഗരസഭകൾക്കും തുക വകമാറ്റാൻ അനുമതി നൽകിയതായി തദ്ദേശ വകുപ്പ് ഉന്നതർ ‘മാധ്യമ’ത്തോട് പറഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം അടക്കം ആറ് കോർപറേഷനിൽ വരുമാനത്തിൽ 65-71 ശതമാനം കുറവ് ഉണ്ടായെന്നാണ് കണക്ക്. അതിനിടെ, കടമുറികളുടെയും മാർക്കറ്റുകളുടെയും േലലം മുടങ്ങിക്കിടക്കുന്ന സ്ഥാപനങ്ങൾ അതിനുള്ള നടപടിയും ആരംഭിച്ചു.
കോട്ടയത്ത് ലേല നടപടി അടുത്തയാഴ്ച ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാൻ അടിയന്തര നടപടി വേണമെന്നും സർക്കാർ നഗരസഭ ഭരണസമിതിക്ക് നിർദേശം നൽകി. സ്വീപ്പർമാരുടെ ശമ്പളംപോലും നൽകാത്ത സ്ഥാപനങ്ങളും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.