കോട്ടയം: സംസ്ഥാനത്ത് അടിയന്തരമായി സര്‍ക്കാര്‍ മുസ്ലിം വികസന കോർപറേഷന് രൂപവത്കരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി. മുഴുവന്‍ മുസ്ലിം വികസന ക്ഷേമപദ്ധതികള്‍ കോർപറേഷനു കീഴില്‍ കൊണ്ടുവരണം.
സര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പിനു മതിയായ പരിഗണന നല്‍കണം. കേരളത്തില്‍ പതിറ്റാണ്ടുകളായി പരിവര്‍ത്തിത ക്രൈസ്തവ വിഭാഗ വികസന കോര്പറേഷന്, നായര്‍- നമ്പൂതിരി -മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കായി മുന്നാക്ക വികസന കോര്പറേഷന്, എസ്.സി/എസ്.ടി വിഭാഗത്തിനായി പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍, കോര്‍പറേഷനുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മുസ്ലിം ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപവത്കരിച്ചിരുന്നില്ല.
2008ലാണ് പൊതുഭരണ വകുപ്പിനു കീഴില്‍ ന്യൂനപക്ഷ സെല്‍ നിലവില്വരുന്നതുപോലും. ന്യൂനപക്ഷ ക്ഷേമവകുപ്പില്‍നിന്ന് മുസ്ലിം സമുദായത്തിന് കൂടുതല്‍ ആനുകൂല്യം ലഭ്യമാകുന്നു എന്ന ചില ക്രൈസ്തവ സംഘടനകളുടെ ആരോപണത്തിന് സർക്കാർ തലത്തിൽ മറുപടി നൽകണമെന്നും ജമാഅത്ത് കൗൺസിൽ ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.ബി. അമീൻഷാ അധ്യക്ഷത വഹിച്ചു. വി.ഒ. അബു സാലി, ഹബീബുല്ലാഖാൻ ഈരാറ്റുപേട്ട, സെമീർ മൗലന, എൻ.എ. ഹബീബ്, തബികുട്ടി പറത്തോട്, പി.എസ്. ഹുെസെൻ, എസ്.എം. ഫുവാദ് ചങ്ങാനശ്ശേരി, ടിപ്പു മൗലന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.