കോട്ടയം: ജില്ല ലീഗൽ സർവിസസ് അതോറിറ്റി ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ ലോക് അദാലത്തിൽ 17,643 കേസുകൾ തീർപ്പാക്കി. കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിച്ചത് 17,73,48,320 രൂപയാണ് വിവിധ കേസുകളിലായി വിധിച്ചത്. ആകെ തീർപ്പാക്കിയ കേസുകളിൽ 16,438 എണ്ണം പെറ്റി കേസുകളാണ്. കോടതിയിൽ നിലവിലുള്ള 723 കേസുകളും അദാലത്തിൽ തീർന്നു. ബാങ്ക് റിക്കവറി, വാഹനാപകട കേസുകൾ, വിവാഹം, വസ്തു തർക്കം, രജിസ്ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യുവേഷൻ കേസുകൾ എന്നിവയാണ് അദാലത്തിൽ പരിഗണിച്ചത്. ലീഗൽ സർവിസസ് അതോറിറ്റി മെംബർ സെക്രട്ടറിയും ജില്ല ജഡ്ജിയുമായ ജോഷി ജോൺ അദാലത് സന്ദർശിക്കുകയും കേസ് തീർപ്പാക്കൽ പുരോഗതി വിലയിരുത്തുകയും ചെയ്തു.
ജില്ല ലീഗൽ സർവിസസ് അതോറിറ്റി ചെയർപേഴ്സണും ജില്ല ജഡ്ജിയുമായ മിനി എസ്. ദാസ്, ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രാജശ്രീ രാജ്ഗോപാൽ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിവീജ സേതുമോഹൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.