ന​വ​കേ​ര​ള സ​ദ​സ്സ്​ കോ​ട്ട​യം ജി​ല്ല​യി​ൽ 12 മുതൽ

കോ​ട്ട​യം : ജി​ല്ല​യി​ലെ ന​വ​കേ​ര​ള സ​ദ​സ്സി​ന് 12ന് ​തു​ട​ക്ക​മാ​കും. ഒ​മ്പ​തു നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ 14വ​രെ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ന​വ​കേ​ര​ള സ​ദ​സ്സ്.

ചൊ​വ്വ

വൈ​കീ​ട്ട്​ മൂ​ന്നി​ന് പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ണ്ട​ക്ക​യം സെ​ന്റ് മേ​രീ​സ് ലാ​റ്റി​ൻ ച​ർ​ച്ച് ഗ്രൗ​ണ്ടി​ലെ ന​വ​കേ​ര​ള സ​ദ​സ്സി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ആ​ദ്യ​മെ​ത്തു​ന്ന​ത്. വൈ​കീ​ട്ട്​ നാ​ലി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​ൻ​കു​ന്നം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ലും വൈ​കീ​ട്ട് അ​ഞ്ചി​ന് പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലേ​ത് പാ​ലാ മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യ​ത്തി​ലും ന​ട​ക്കും.

ബു​ധ​ൻ

ബു​ധ​നാ​ഴ്ച കോ​ട്ട​യം ജ​റു​സ​ലേം മാ​ർ​ത്തോ​മ പ​ള്ളി ഹാ​ളി​ൽ രാ​വി​ലെ ഒ​മ്പ​തി​ന് ജി​ല്ല​യി​ലെ ആ​ദ്യ പ്ര​ഭാ​ത​യോ​ഗം ന​ട​ക്കും. കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, പു​തു​പ്പ​ള്ളി, കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ർ, എ​റ്റു​മാ​നൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള 200 വി​ശി​ഷ്ടാ​തി​ഥി​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​വ​ദി​ക്കും. തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഗ​വ. ബോ​യ്സ് ഹൈ​സ്‌​കൂ​ൾ മൈ​താ​ന​ത്ത് രാ​വി​ലെ 10നും ​പു​തു​പ്പ​ള്ളി​യി​ൽ പാ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ ഗ്രൗ​ണ്ടി​ൽ ഉ​ച്ച​ക്ക്​ ര​ണ്ടി​നും ന​വ​കേ​ര​ള സ​ദ​സ്സ്​ ന​ട​ക്കും. വൈ​കീ​ട്ട് നാ​ലി​ന് ച​ങ്ങ​നാ​ശ്ശേ​രി എ​സ്.​ബി കോ​ള​ജ് ഗ്രൗ​ണ്ടി​ലും വൈ​കീ​ട്ട് അ​ഞ്ചി​ന് കോ​ട്ട​യം തി​രു​ന​ക്ക​ര പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് ഗ്രൗ​ണ്ടി​ലു​മാ​ണ് ന​വ​കേ​ര​ള സ​ദ​സ്സ്​ ന​ട​ക്കു​ക.

വ്യാ​ഴം

രാ​വി​ലെ ഒ​മ്പ​തി​ന് കു​റ​വി​ല​ങ്ങാ​ട് മാ​ർ​ത്ത​മ​റി​യം ഫൊ​റോ​ന പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ പ്ര​ഭാ​ത​യോ​ഗം. ക​ടു​ത്തു​രു​ത്തി, വൈ​ക്കം, പാ​ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള 200 വി​ശി​ഷ്ടാ​തി​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. 11ന് ​ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്സ്​ കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​ത കോ​ള​ജ് മൈ​താ​ന​ത്തും വൈ​കീ​ട്ട്​ മൂ​ന്നി​ന് വൈ​ക്ക​ത്തേ​ത് വൈ​ക്കം ബീ​ച്ചി​ലും ന​ട​ക്കും. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും.

എങ്ങനെ നിവേദനം നൽകാം

കോ​ട്ട​യം: വ​കു​പ്പു​ക​ളു​ടെ ഇ​ട​പെ​ട​ൽ വേ​ണ്ട​തോ ഒ​രു വ​കു​പ്പു​മാ​യി മാ​ത്രംബ​ന്ധ​പ്പെ​ട്ട​തോ ആ​യ നി​വേ​ദ​ന​ങ്ങ​ൾ, അ​പേ​ക്ഷ തു​ട​ങ്ങി​യ​വ ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ കൗ​ണ്ട​റു​ക​ളി​ൽ ന​ൽ​കാം. വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​ക​ൾ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​സ​ഹി​തം സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ർ മൊ​ബൈ​ൽ ന​മ്പ​ർ നി​ർ​ബ​ന്ധ​മാ​യി ന​ൽ​ക​ണം.

നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ത​മു​ള്ള 25 കൗ​ണ്ട​റാ​ണ് ഉ​ണ്ടാ​കു​ക. അ​ഞ്ചെ​ണ്ണം സ്ത്രീ​ക​ൾ​ക്കും നാ​ലെ​ണ്ണം മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ര​ണ്ടെ​ണ്ണം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​മാ​ണ്. ന​വ​കേ​ര​ള സ​ദ​സ്സ്​ തു​ട​ങ്ങു​ന്ന​തി​ന് മൂ​ന്നു മ​ണി​ക്കൂ​ർ മു​മ്പ് കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ർ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ ര​സീ​ത് ബു​ക്കി​ലെ ന​മ്പ​ർ അ​പേ​ക്ഷ​യി​ൽ ചേ​ർ​ക്കു​ക​യും അ​തി​ന്റെ ര​സീ​ത് അ​പേ​ക്ഷ​ക​ന് ന​ൽ​കു​ക​യും ചെ​യ്യും. 50 എ​ണ്ണ​മാ​യാ​ൽ അ​പേ​ക്ഷ​ക​ൾ ഓ​രോ കെ​ട്ടാ​ക്കി മാ​റ്റു​ക​യും കൗ​ണ്ട​ർ സൂ​പ്പ​ർ​വൈ​സ​ർ​ക്ക് കൈ​മാ​റു​ക​യും അ​വ​ർ ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റു​ക​യും എ​ല്ലാ പ​രാ​തി​ക​ളും രേ​ഖാ​മൂ​ലം ക​ല​ക്ട​റേ​റ്റി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്യും. അ​വി​ടെ നി​ന്ന് https://navakeralasadas.kerala.gov.in/ പോ​ർ​ട്ട​ലി​ൽ അ​പ്​​ലോ​ഡ് ചെ​യ്യു​ക​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്യും.

അ​പേ​ക്ഷ ന​വ​കേ​ര​ള സ​ദ​സ്സി​ൽ സ​മ​ർ​പ്പി​ച്ച് പ​ര​മാ​വ​ധി 45 ദി​വ​സ​ത്തി​ന​കം തീ​ർ​പ്പാ​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​പേ​ക്ഷ​യു​ടെ സ്റ്റാ​റ്റ​സ് https://navakeralasadas.kerala.gov.in/ വെ​ബ്സൈ​റ്റി​ൽ ര​സീ​ത് ന​മ്പ​റോ മൊ​ബൈ​ൽ ന​മ്പ​ർ ന​ൽ​കി​യോ അ​റി​യാ​ൻ സാ​ധി​ക്കും. അ​പേ​ക്ഷ തീ​ർ​പ്പാ​ക്കു​ന്ന​തി​ന്റെ പു​രോ​ഗ​തി മ​ന്ത്രി​സ​ഭ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ​ക​ൾ, നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കാം.

Tags:    
News Summary - nava kerala sadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.