കണ്ണുതുറക്കണേ, ഈ വിദ്യാർഥികളോട്;​ അന്ധവിദ്യാലയത്തിൽ അധ്യാപകരില്ലാതെ രണ്ടാം അധ്യയനവർഷം

കോട്ടയം: കാഴ്​ച പരിമിതിയുള്ള വിദ്യാർഥികൾക്കായുള്ള സംസ്ഥാനത്തെ ഏക സർക്കാർ ഹൈസ്​കൂളായ ഒളശ്ശ അന്ധവിദ്യാലയത്തിൽ അധ്യാപകരില്ലാത്ത രണ്ടാം അധ്യയനവർഷത്തിന്​ ചൊവ്വാഴ്​ച​ തുടക്കം. കഴിഞ്ഞവർഷവും ഇവിടെ അധ്യാപകരുണ്ടായിരുന്നില്ല. സർക്കാർ ഉത്തരവുപ്രകാരം ഹൈസ്​കൂളിലും യു.പിയിലും അഞ്ചുവീതം അധ്യാപക തസ്​തികകളുണ്ട്​. എന്നാൽ, 10 അധ്യാപകർ വേണ്ടിടത്ത്​ ആകെയുള്ളത്​ ഒരാളാണ്​. മൂന്ന്​ സ്​പെഷലിസ്​റ്റ്​ അധ്യാപകരും. ​

കോവിഡ്​ പ്രതിസന്ധി മൂലം കഴിഞ്ഞ അധ്യയനവർഷം സ്​കൂളുകളിലെ താൽക്കാലിക നിയമനം സർക്കാർ ഉപേക്ഷിച്ചതോടെയാണ്​ ഇവിടെയും പ്രതിസന്ധിയായത്​. മറ്റ്​ കുട്ടികൾ ഓൺലൈനിൽ പഠിക്കു​േമ്പാൾ ഒളശ്ശ സ്​കൂളിലെ കുട്ടികൾക്ക്​ അതിനവസരം ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞെത്തിയ​ മുൻ താൽക്കാലിക അധ്യാപകർ​ കുട്ടികൾക്ക്​ സൗജന്യമായി ക്ലാസ്​ നൽകുകയായിരുന്നു​.

ഇവരുടെ നേതൃത്വത്തിൽ എട്ട്​ കുട്ടികളെ എസ്​.എസ്​.എൽ.സി പരീക്ഷ എഴുതിക്കുകയും ചെയ്​തു. 1962ലാണ്​ ഒളശ്ശ അന്ധവിദ്യാലയം ആരംഭിക്കുന്നത്​. നിലവിൽ ജില്ലക്ക്​ പുറത്തുനിന്നടക്കം 29 വിദ്യാർഥികളുണ്ട്​.

കൂടുതൽ വിദ്യാർഥികളുള്ളത്​ ഒമ്പതാംക്ലാസിലാണ്​ -ഒമ്പതുപേർ. കോവിഡും ലോക്​ഡൗണും വഴി മുടക്കിയതിനാൽ ഒന്നാംക്ലാസിലേക്ക്​ പുതിയ അഡ്​മിഷൻ ഉണ്ടായില്ല. മൂന്ന്,​ നാല്​ ക്ലാസിലും വിദ്യാർഥികളില്ല. മലയാളം മീഡിയത്തിലാണ്​ പഠനം. പൂർവവിദ്യാർഥി കൂടിയായ ഇ.ജെ. കുര്യൻ ആണ്​ പ്രധാനാധ്യപകൻ. മുണ്ടക്കയം സ്വദേശിയായ ഇദ്ദേഹം ഏഴാംക്ലാസ്​ മുതൽ 10 വരെ ഇവിടെയാണ്​ പഠിച്ചത്​. മുൻ താൽക്കാലിക അധ്യാപകരോട്​ ഇത്തവണയും ക്ലാസെടുക്കാൻ എങ്ങനെ ആവശ്യപ്പെടും എന്ന്​ അദ്ദേഹം ചോദിക്കുന്നു. താഴെത്തട്ടിൽനിന്നുള്ള കുട്ടികളായതിനാൽ പഠനസൗകര്യങ്ങളും കുറവാണ്​.

രണ്ട്​ കുട്ടികൾക്ക്​ പഠിക്കാൻ മൊബൈൽ ഫോൺ ഇല്ല​. ബാക്കി കുട്ടികൾക്ക്​ ഫോൺ ഉണ്ടെങ്കിലും വീട്ടിലെ ഒറ്റ ഫോൺ ഉപയോഗിക്കുന്നതിന്​ പരിമിതിയുമുണ്ട്​. സാമൂഹിക നീതി വകുപ്പ്​ വികലാംഗ കോർപറേഷൻ വഴി കുട്ടികൾക്ക്​ സ്വന്തമായി ഫോൺ നൽകാൻ നടപടിയെടുത്താൽ പ്രയോജനകരമാവും.

ലോക്​ഡൗണിനുശേഷം താൽക്കാലിക അധ്യാപകനിയമനത്തിന്​ സർക്കാർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്​ കുട്ടികളും പ്രധാനാധ്യാപകനും. എന്തായാലും പതിവുപോലെ തിങ്കളാഴ്​ച സ്​കൂളിൽ ഓൺ​ൈലനിൽ പ്രവേശനോത്സവം നടത്തും. 

'സ്​പെഷൽ സ്​കൂളുകൾ തുറക്കാൻ അനുമതി നൽകണം'

സ്​പെഷൽ സ്​കൂളുകൾ കോവിഡ്​ മാനദണ്ഡം പാലിച്ച്​ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ്​ പ്രധാനാധ്യാപകൻ ഇ.ജെ. കുര്യ​െൻറ ആവശ്യം. വളരെ കുറച്ച്​ കുട്ടികൾ മാത്രമായതിനാൽ നിയന്ത്രണം പാലിച്ച്​ ക്ലാസ്​ നടത്താനും താമസിക്കാനും സൗകര്യമുണ്ട്​. മാത്രമല്ല, മറ്റ്​ കുട്ടികളെ ഉദ്ദേശിച്ച്​ നടത്തുന്ന ഓൺലൈൻ ക്ലാസുകൾ സ്​പെഷൽ സ്​കൂളുകളിലെ കുട്ടികൾക്ക്​ പ്രയോജനപ്രദവുമല്ല. നേരിട്ട്​ പ്ര​േത്യക ശ്രദ്ധ വേണ്ടവരാണ്​ ഒ​ാരോ കുട്ടികളുമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

Tags:    
News Summary - Open your eyes to these students; the second school year without teachers at the school for the blind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.