കോട്ടയം: ഇൻറർനെറ്റിൽ കയറി കുട്ടികളുടെ അശ്ലീല വിഡിയോ കാണുന്നവരെ പിടികൂടാൻ സൈബർ ഡോമിെൻറയും ഇൻറർപോളിെൻറയും നിർദേശപ്രകാരം നടത്തിയ മിന്നൽ പരിശോധനയിൽ 31 കേസുകൾ രജിസ്റ്റർ ചെയ്‌തു. സംസ്ഥാന പൊലീസിെൻറ ഓപറേഷൻ പി. ഹണ്ട് 21.1െൻറ ഭാഗമായി നടത്തിയ റെയ്ഡിൽ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും നെറ്റ് സെറ്ററുകളും അടക്കം പിടിച്ചെടുത്തു.
പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനക്ക് കൊച്ചിയിലെ സൈബർ ഫോറൻസിക് ലാബിലേക്ക് അയച്ചു. ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, ഗാന്ധിനഗർ, പാമ്പാടി, പാലാ, മുണ്ടക്കയം, ഈരാറ്റുപേട്ട, മണിമല, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി, പൊൻകുന്നം അയർക്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞായറാഴ്ച പുലർച്ച ഏഴുമുതൽ രാത്രി വൈകുംവരെ ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തിയത്. കുട്ടികളുടെ അശ്ലീല വിഡിയോ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകൾ സ്ഥിരമായി സന്ദർശിക്കുകയും ഇവ ഡൗൺലോഡ് ചെയ്യുകയും കാണുകയും ചെയ്യുന്നവരുടെ വിശദാംശങ്ങൾ സൈബർ ഡോം ജില്ല പൊലീസിന് കൈമാറിയിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിലാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഒരുദിവസം ഒരേസമയത്ത് പരിശോധന നടത്തിയത്. വാട്‌സ്ആപ് ഗ്രൂപ്പുകൾ, ഫേസ്ബുക്ക് പേജുകൾ, ടെലിഗ്രാം അക്കൗണ്ടുകൾ എന്നിവയെല്ലാം നിരീക്ഷിച്ചാണ് നടപടിയെടുത്തത്. പരിശോധന നടത്തിയ സ്ഥലങ്ങളിൽനിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ വിദഗ്ധ പരിശോധനക്ക് സൈബർ ഫോറൻസിക് ലാബിലേക്കയച്ചു. ഈ ഉപകരണങ്ങളിൽനിന്ന് ദൃശ്യങ്ങളെല്ലാം പ്രതികൾ ഡിലീറ്റ് ചെയ്തിരുന്നു. ഇത് വീണ്ടെടുക്കാനാണ് ലാബിലേക്കയച്ചത്. സ്ഥിരമായി ഇൻറർനെറ്റിൽ കുട്ടികളുടെ അശ്ലീല വിഡിയോ കാണുന്നവരുടെ ഐ.പി വിലാസം പൊലീസിന് ഇൻറർപോളാണ് അയച്ചുനൽകിയത്. വിഡിയോ ഡൗൺലോഡ‌് ചെയ്‌തശേഷം ഇവർ വാട്‌സ്ആപ്പും ടെലഗ്രാമും ഫേസ്ബുക്ക് മെസഞ്ചറും വഴി പങ്കുെവച്ചിരുന്നതായും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.