പ​ന​ച്ചി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ത്ത് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ജ​ന​സേ​വാ​കേ​ന്ദ്രം

ചെലവിട്ടത്​ ലക്ഷങ്ങൾ; പനച്ചിക്കാട്ടെ ജനസേവാ കേന്ദ്രം അടഞ്ഞുതന്നെ

കോട്ടയം: പ​ന​ച്ചി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ത്ത് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച ജ​ന​സേ​വ കേ​ന്ദ്രം ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​യി​ട്ടും തു​റ​ന്നു​കൊ​ടു​ക്കാ​നാ​യി​ല്ല.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കേ​ണ്ട ജ​ന​സേ​വ കേ​ന്ദ്ര​മാ​ണ് ഇ​പ്പോ​ഴും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ ഒ​ന്ന​ര​വ​ർ​ഷം മാ​ത്രം അ​വ​ശേ​ഷി​ക്കേ പ​ഞ്ചാ​യ​ത്തി​ന്‍റെ മ​റ്റൊ​രു പ​ദ്ധ​തി​കൂ​ടി നോ​ക്കു​കു​ത്തി​യാ​യി മാ​റി​യ സ്ഥി​തി​യാ​ണ്.

യു.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി​യാ​ണ് ജ​ന​സേ​വ കേ​ന്ദ്രം തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ട​ത്. ഇ​തി​ന് അ​നു​ബ​ന്ധ​മാ​യി കാ​ത്തി​രി​പ്പു​മു​റി​യ​ട​ക്കം ശീ​തീ​ക​രി​ക്കു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സം​ബ​ന്ധ​മാ​യ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ക, ഫോ​ട്ടോ​സ്റ്റാ​റ്റ് സം​വി​ധാ​നം, ടീ​സ്റ്റാ​ൾ എ​ന്നി​വ​യാ​ണ് ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്.

എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കെ​ട്ടി​ടം നി​ർ​മി​ച്ച​ത​ല്ലാ​തെ കേ​ന്ദ്രം തു​റ​ന്നു​കൊ​ടു​ത്തി​ട്ടി​ല്ല. വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ലാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഇ​തി​നു​വേ​ണ്ടി ചെ​ല​വി​ട്ട​ത്. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ മ​റ്റു​സേ​വ​ന​ങ്ങ​ൾ​ക്കൊ​പ്പം പ​ഞ്ചാ​യ​ത്ത് സേ​വ​ന​ങ്ങ​ൾ കൂ​ടി ചെ​യ്യു​മ്പോ​ൾ കാ​ല​താ​മ​സ​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത് ഒ​ഴി​വാ​ക്കാ​ൻ ജ​ന​സേ​വ കേ​ന്ദ്രം ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത് തു​റ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മു​ൻ​കൈ എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ പ​ര​ക്കെ​യു​ള്ള ആ​ക്ഷേ​പം.

ന്യാ​യ​മാ​യ നി​ര​ക്കി​ൽ അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി കൊ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന സം​വി​ധാ​നം മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും നി​ല​വി​ലു​ണ്ട്. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് പ​ന​ച്ചി​ക്കാ​ട്ടും കേ​ന്ദ്രം ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​തെ​ങ്കി​ലും ഫ​ല​വ​ത്താ​യി​ല്ല. ജ​ന​സേ​വ കേ​ന്ദ്രം തു​റ​ന്നു​ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം ഇ​തി​ൽ റീ​ത്തു​വെ​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. എം.​എ​ൽ.​എ​ക്ക് സ​മ​യ​മി​ല്ലാ​ത്ത​തി​നാ​ൽ ഉ​ദ്ഘാ​ട​നം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

കെ​ൽ​ട്രോ​ണാ​ണ്​ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ മു​ഖേ​ന​യാ​ണ് എ​ത്തി​ക്കു​ന്ന​ത്. ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. അ​ത് എ​ത്താ​നു​ള്ള കാ​ല​താ​മ​സം പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്. ഇ​തി​നൊ​പ്പം ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ന​യ​പ​ര​മാ​യ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രെ സ​ർ​ക്കാ​ർ സ്ഥ​ലം മാ​റ്റു​ക​യു​മാ​ണ്. യു.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി​യെ ഞെ​രു​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​സേ​വ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നും പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.