വെച്ചൂർ: വെച്ചൂരിൽ വളർത്തുനായും പശുവും ചത്തത് പേവിഷബാധയെന്ന് സംശയം. വെച്ചൂർ തെരുംകാലായിൽ ബിനീഷിെൻറ വളർത്തുനായും ഒരു വയസ്സിലധികം പ്രായമുള്ള പശുവുമാണ് ചത്തത്. വളർത്തുനായ് വെള്ളിയാഴ്ചയാണ് ചത്തത്. പശു ഞായറാഴ്ച ഉച്ചക്ക് 2.30 ഓടെയും.
സമീപത്തെ വീട്ടിലെ വളർത്തുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇത് വീട്ടുടമയെ കടിച്ചതിനെ തുടർന്ന് പ്രദേശത്തെ നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പെടുത്തപ്പോൾ ഇതിനും നൽകിയിരുന്നു.
വളർത്തുനായും പശുവും ചത്ത സാഹചര്യത്തിൽ ഈ കുടുംബത്തിലുള്ളവർക്കും പ്രതിരോധമരുന്ന് കുത്തിവെപ്പ് നൽകും. സമീപത്തെ 29 പശുക്കൾക്കും 35 ആടുകൾക്കും പ്രതിരോധ കുത്തിവെപ്പെടുത്തതായി വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.